പാർട്ടികളുടെ ലോകത്ത് അവൻ എന്നെ കീഴടക്കി, മരണം മുന്നിൽ കണ്ടു ആ നാളുകളിൽ; വലിയ വെളിപ്പെടുത്തലുമായി അക്രം

തന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചതിന് ശേഷം കൊക്കെയ്ൻ ആസക്തിയുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ തിരിച്ച് വന്നു എന്നും വസീം അക്രം തന്റെ വരാനിരിക്കുന്ന ആത്മകഥയായ സുൽത്താൻ: എ മെമ്മോയറിൽ തുറന്നുപറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും പാക്കിസ്ഥാന്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അക്രം 18 വർഷത്തെ അന്താരാഷ്ട്ര കരിയറിന് ശേഷം 2003-ൽ വിരമിച്ചിരുന്നു , പക്ഷേ കമന്ററി, കോച്ചിംഗ് അസൈൻമെന്റുകൾ എന്നിവയ്ക്കായി ലോകം ചുറ്റി സഞ്ചരിച്ചു. കൊക്കെയ്ൻ ശീലം ആ കാലത്ത് തന്നെ ബാധിച്ചു എന്നും അത് കൂടാതെ ഒരു ജീവിതം ഇല്ലായിരുന്നു എന്നും ഈ ശീലങ്ങൾ ഒകെ തന്റെ ആദ്യ ഭാര്യ ഹുമയുടെ മരണശേഷം അവസാനിച്ചു എന്നും അക്രം വിശദീകരിക്കുന്നു. . മത്സരത്തില്‍ നിന്ന് ലഭിച്ചിരുന്ന അഡ്രിനാല്‍ റഷിന് പകരക്കാരനായി കൊക്കെയ്ന്‍ എന്നും അക്രം പുസ്തകത്തിൽ പറയുന്നുണ്ട്.

” പാർട്ടികളും ലഹരികളുമായി എന്റെ ജീവിതം മുന്നോട്ട് പോയി. ഒരു ദിവസം 10 പാർട്ടികൾക്ക് വരെ പോയിട്ടുണ്ട്. ദുശീലങ്ങളാൽ എന്റെ ശരീര അവയവങ്ങൾ നിറഞ്ഞു. പാർട്ടികൾക്ക് ഒരു കുറവും ഇല്ലാത്ത സ്ഥലം ആണല്ലോ നമ്മുടെ.”

“മാഞ്ചസ്റ്ററില്‍ നിന്ന് കറാച്ചിയിലേക്ക് താമസം മാറാന്‍ ഹുമ( ഭാര്യ) നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ തയ്യാറായില്ല. കാരണം? പാര്‍ട്ടികളില്‍ പങ്കെടുക്കണം എന്നതായിരുന്നു കാരണം. കറാച്ചിയില്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ഞാന്‍ എത്തിയിരുന്നു. എന്നാല്‍ 2009ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ സമയം വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങി. എന്നെ അതില്‍ നിന്നെല്ലാം തിരികെ കൊണ്ടുവരാനാണ് ഭാര്യ ഹുമ ശ്രമിച്ചത്. അവസാനമായി അവര്‍ ആഗ്രഹിച്ചത് അതാണ്. അവളുടെ മരണശേഷം ഞാൻ അത് കൈകൊണ്ട് തൊട്ടിട്ടില്ല.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക