ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ അയാൾ തിരിച്ചുവരുന്നു, ഇതാണ് ഞങ്ങൾ ആഗ്രഹിച്ചതെന്ന് ബാവുമ

ജൂണിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ഇന്ത്യൻ പര്യടനത്തിന് ടീം തയ്യാറെടുക്കുമ്പോൾ, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തന്റെ ടീം ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഐ.പി.എലിൽ മിന്നിത്തിളങ്ങിയ ഡേവിഡ് മില്ലറെ ബാറ്റിംഗ് ഓർഡറിൽ പ്രൊമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നായകൻ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി മില്ലർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ട മില്ലറുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു.ഇപ്പോൾ ടൂർണമെന്റിൽ ഉടനീളം നടത്തിയ മിന്നുന്ന പ്രകടനത്തോടെ താരം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ഐ.പി.എലിൽ 481 റൺ നേടിയ താരം മിന്നുന്ന ഫോമിൽ കളിക്കുമ്പോൾ വരാനിരിക്കുന്ന ലോകകപ്പിൽ ഉൾപ്പടെ അത് സൗത്ത് ആഫ്രിക്കക്ക് വലിയ ആത്മവിശ്വാസമാകും.

“അദ്ദേഹം ഐപിഎല്ലിൽ മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിനുണ്ടായിരുന്ന അരക്ഷിതാവസ്ഥ ഇപ്പോൾ ഇല്ലാതായിരിക്കുന്നു,” ബവുമ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ലോകകപ്പിനായി തയ്യാറെടുക്കുക എന്നതാണ് പ്രധാന കാര്യം,” ബവുമ പറയുന്നു. “ഞങ്ങൾ ഒരുമിച്ചായിരിക്കുക വളരെ പ്രധാനമാണ്. ഓസ്‌ട്രേലിയയിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, മത്സര പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിരിക്കും ഇന്ത്യൻ പരമ്പര. .”

“ഞങ്ങൾ ഒരു ടീമായി ഒത്തുചേർന്നിട്ടില്ല, എന്നാൽ ബാക്കിയുള്ള (ഐ‌പി‌എൽ ഇതര കളിക്കാർ) നല്ല സെഷനുകൾ നടത്തി. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞങ്ങൾ നേരത്തെ വരും.”

Latest Stories

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി