നാല് ലക്ഷം ഇക്കാലത്ത് എന്തിന് തികയും, ഇത് കിട്ടിയാൽ പോരാ.., പ്രതിമാസം 10 ലക്ഷം എങ്കിലും കിട്ടണം; ഷമിക്കെതിരെ അടുത്ത അങ്കം കുറിച്ച് ഹസിൻ ജഹാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും പ്രതിമാസം ജീവനാംശമായി കോടതി വഴി അനുവദിച്ച തുക പോരെന്ന് പ്രതികരിച്ച് ഹസിൻ ജഹാൻ. കോടതി വിധിച്ച നാല് ലക്ഷം രൂപയ്ക്ക് പകരം 10 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നൽകണമെന്ന് ഹസിൻ ജഹാൻ പറഞ്ഞു. പി.ടി.ഐയുമായി സംസാരിക്കുമ്പോഴാണ് ഹസീൻ ജഹാന്റെ പരാമർശം. ഷമി ജീവിക്കുന്ന രീതിക്ക് അനുസരിച്ച് നാല് ലക്ഷം എന്നത് ചെറിയൊരു തുകയാണെന്ന് ഹസീൻ ജഹാൻ പറഞ്ഞു.

ഇത്രയും നീണ്ട പോരാട്ടത്തിന് ശേഷം ഒടുവിൽ എനിക്ക് വിജയം ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്… ഇനി എനിക്ക് എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവളുടെ ജീവിതം എളുപ്പത്തിൽ സുഖുമമാക്കാനും കഴിയും… ഷമി നയിക്കുന്ന ജീവിതം, അവൻ നിലനിർത്തുന്ന പദവി, അവന്റെ വരുമാനം എന്നിവ പരിശോധിക്കുമ്പോൾ, ഈ തുക അതിനോട് താരതമ്യപ്പെടുത്തുമ്പോൾ നാലു ലക്ഷം ഒന്നുമല്ല…

ഏഴ് വർഷം മുമ്പ് ഞങ്ങൾ കോടതിയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, ഷമിയുടെ വരുമാനവും സാധനങ്ങളുടെ വിലയും വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് കോടതി തീരുമാനം പുനപരിശോധിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കും. അദ്ദേഹം ജീവിക്കുന്ന പദവിയിൽ ജീവിക്കാൻ എനിക്കും എന്റെ മകൾക്കും അവകാശമുണ്ട്- ഹസിൻ ജഹാൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്.

ഐപിഎല്‍ കാലത്തെ പ്രണയത്തിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷമാണ് മകൾ ഐറ ജനിക്കുന്നത്. 2018ല്‍ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്. ഷമിയെക്കാള്‍ പത്ത് വയസിന് മൂത്ത ജഹാന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി