ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം: തുറന്നുപറഞ്ഞ് വില്യംസണ്‍

ഇന്ത്യയ്‌ക്കെതിരായി വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്ക് മുന്നോടിയായി ലൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരമെന്നും ഏതു ടീമും ആഗ്രഹിക്കുന്ന ഒരു മാച്ച് വിന്നറാണ് ഹാര്‍ദ്ദിക്കെന്നും വില്യംസണ്‍ പറഞ്ഞു.

‘ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും കളിയിലെ സൂപ്പര്‍ താരമാണ്. ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അവന്‍. നേതൃത്വത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും ഹാര്‍ദിക്കിനൊപ്പം കളിച്ചിട്ടില്ല, അതിനാല്‍ എനിക്ക് അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും വില്യംസണ്‍ പറഞ്ഞു. കിവീസിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

ന്യൂസിലന്‍ഡ് ഇന്ത്യയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20കളുമാണ് കളിക്കുന്നത്. നവംബര്‍ 18 ന് ടി20 പരമ്പരയോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക.

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമിയില്‍ പോരാട്ടം അവസാനിപ്പിച്ച രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്‍ഡും. ന്യൂസിലാന്‍ഡ് പാകിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മുട്ടുമടക്കിയിരുന്നു.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍