"അവളുടെ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു, ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി"; ശ്രീശാന്തിന്റെ മകളുമായുള്ള വൈകാരിക സംഭാഷണം വെളിപ്പെടുത്തി ഹർഭജൻ സിംഗ്

2008 ലെ ഉദ്ഘാടന ഐപിഎൽ സീസണിൽ മലയാളി പേസർ ശ്രീശാന്ത് ഉൾപ്പെട്ട കുപ്രസിദ്ധമായ സ്ലാപ്പ് ഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട ഒരു വൈകാരിക നിമിഷം വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ്. ശ്രീശാന്തിന്റെ മകളുമായുള്ള ഒരു വൈകാരിക സംഭാഷണം തന്നിൽ കുറ്റബോധവും ഖേദവും ഉളവാക്കിയതായി ഹർഭജൻ പറഞ്ഞു.

മൊഹാലിയിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് വിവാദമായ സംഭവം നടന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ അഭാവത്തിൽ അന്ന് മുംബൈയെ നയിച്ചിരുന്ന ഹർഭജൻ, മത്സരശേഷം ഹസ്താനത്തിനിടെ ശ്രീശാന്തിനെ അടിച്ചു. ശേഷം കരയുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങൾ വൈറലായി.

സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഹർഭജന് വിലക്ക് ലഭിച്ചെങ്കിലും, ഈ സംഭവം വ്യാപകമായ ചർച്ചകൾക്ക് തുടക്കമിടുകയും രണ്ട് ടീമംഗങ്ങൾക്കിടയിൽ സംഘർഷം ജനിപ്പിക്കുകയും ചെയ്തു. ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുകയും ഒടുവിൽ 2011 ലോകകപ്പ് ഒരുമിച്ച് നേടുകയും ചെയ്തിട്ടും.

“എന്റെ ജീവിതത്തിൽ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. എന്റെ കരിയറിൽ നിന്ന് ആ സംഭവം നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പട്ടികയിൽ നിന്ന് ഞാൻ മാറ്റുന്ന സംഭവമാണിത്. സംഭവിച്ചത് തെറ്റായിരുന്നു, ഞാനത് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ 200 തവണ ക്ഷമാപണം നടത്തി. ആ സംഭവത്തിന് വർഷങ്ങൾക്ക് ശേഷവും, എനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഘട്ടങ്ങളിലും ഞാൻ ക്ഷമാപണം നടത്തുന്നു.”

“വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ടതും വല്ലാതെ വേദനിപ്പിക്കുന്നതുമായ ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ശ്രീശാന്തിന്റെ മകളെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നു. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.”

“എന്നെക്കുറിച്ച് ആ കുഞ്ഞ് എന്തായിരിക്കും ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു,” ഹർഭജൻ കുട്ടി സ്റ്റോറീസ് വിത്ത് ആഷിൽ പറഞ്ഞു.

Latest Stories

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'