അത് സംഭവിച്ചിരുന്നെങ്കിൽ ഞങ്ങൾ മത്സരം സ്വന്തമാക്കുമായിരുന്നു, മത്സരശേഷം അഭിപ്രായവുമായി ഗുജറാത്ത് നായകൻ; ഗില്ലിന്റെ കമന്റ് കേട്ട് ചിരിച്ച് ആരാധകർ

ഈ സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് ടൈറ്റൻസ് ഇന്നലെ ഡൽഹിക്ക് എതിരെ കാഴ്ചവെച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് പുറത്താക്കുക ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദൽഹി എളുപ്പത്തിൽ തന്നെ ജയം സ്വന്തമാക്കുകയും ചെയ്തു. മത്സരശേഷം സംസാരിച്ച ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അസ്വസ്ഥനായിരുന്നു. ഡൽഹി ക്യാപിറ്റൽസ് 8.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പൂർത്തിയാക്കി. “ഞങ്ങളിൽ നിന്നുള്ള ശരാശരി ബാറ്റിംഗ് പ്രകടനമായിരുന്നു അത്. ക്രീസിൽ തുടരാൻ ഞങ്ങൾ ശ്രമിച്ചില്ല- ശുഭ്മാൻ ഗിൽ പറഞ്ഞു.

പിച്ചിനെ കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. “പിച്ചിൽ കുഴപ്പമൊന്നുമില്ല. എൻ്റെ പുറത്താക്കലിന് ട്രാക്കുമായി ഒരു ബന്ധവുമില്ല, വൃദ്ധിമാൻ സാഹയുടെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു . സായി സുദർശൻ റണ്ണൗട്ടായി. അതിനാൽ ഈ മൂന്ന് പുറത്താക്കലുകൾക്കും പിച്ചുമായി യാതൊരു ബന്ധവുമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

89 പ്രതിരോധിക്കാൻ നേരത്തെ ഡൽഹിക്ക് എതിരെ സ്പിന്നർമാരെ നേരത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഗില്ലിനോട് ചോദിച്ചപ്പോൾ അത് സാധ്യം ആയിരുന്നില്ലെന്ന് യുവ നായകൻ പറഞ്ഞു. “ഞാൻ അങ്ങനെ കരുതുന്നില്ല. ഒരു ബൗളർ ഞങ്ങൾക്ക് വേണ്ടി ഡബിൾ ഹാട്രിക് എടുക്കുന്നത് സംഭവിച്ചില്ലെങ്കിൽ ഞങ്ങൾ ഈ മത്സരം തോൽക്കും. ഡൽഹി ക്യാപിറ്റൽസിന് വെല്ലുവിളിയാകാവുന്ന ഒരു ടോട്ടൽ ഞങ്ങൾ നേടിയില്ല. എന്നിരുന്നാലും, ദയനീയമായ തോൽവിയിൽ നിന്ന് നമുക്ക് മുന്നോട്ട് പോകേണ്ടിവരും. ഒരു കളി ജയിച്ചാലും മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.

രണ്ട് ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങുകളും പുറത്താകാതെ 16 റൺസും നേടിയ റിഷഭ് പന്താണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് ബാറ്റർമാരെ പുറത്താക്കി മുകേഷ് കുമാറാണ് ക്യാപിറ്റൽസിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും ഡൽഹിയെ തകർത്തെറിഞ്ഞതും.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്