അമ്പാട്ടി റായിഡുവിനെ ലോക കപ്പ് ടീമില്‍ എടുക്കാമായിരുന്നു; തുറന്നടിച്ച് രവി ശാസ്ത്രി

ഇന്ത്യ സെമിയില്‍ പുറത്തായ 2019 ലോക കപ്പ് ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അമ്പാട്ടി റായിഡുവിനെ തഴഞ്ഞത് ശരിയായില്ലെന്ന് സൂചിപ്പിച്ച ശാസ്ത്രി റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നെന്നും പറഞ്ഞു.

‘ലോക കപ്പിലേക്കായി മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്തതിനോട് ഞാന്‍ യോജിക്കില്ല. പകരം റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു. എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെ ഒരുമിച്ച് ടീമില്‍ എടുക്കുന്നതിന്റെ ലോജിക് എന്താണ്? ഞാന്‍ ഒരിക്കലും സെലക്ടര്‍മാരുടെ ജോലിയില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികരണം ആവശ്യപ്പെട്ടപ്പോഴെല്ലാം അത് നല്‍കിയിട്ടുണ്ട്’ രവി ശാസ്ത്രി പറഞ്ഞു.

Ravi Shastri Slams BCCI Selectors For Ambati Rayudu Snub From World Cup 2019 After 2 Years | Newsondot - English News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കാന്‍ ബിസിസിഐയിലെ ചിലര്‍ ശ്രമിച്ചുവെന്നും ശാസ്ത്രി ആരോപിച്ചു. ‘ബിസിസിഐയിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ചില വ്യക്തികള്‍ പ്രശ്നക്കാരായിരുന്നു. വലിയ വിവാദത്തിനു ശേഷമാണ് ഞാന്‍ രണ്ടാമത് കോച്ചായത്.’

The whole country is open: Indian coach Ravi Shastri on book launch causing COVID-19 criticism- The New Indian Express

‘എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചവരെ അക്ഷരാര്‍ത്ഥത്തില്‍ അത് ഇളിഭ്യരാക്കി. മറ്റാരെയോ കോച്ചാക്കാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമ്പതു മാസത്തിനു ശേഷം, വലിച്ചെറിഞ്ഞ വ്യക്തിയെ തേടി അവര്‍ വീണ്ടുമെത്തി’ ശാസ്ത്രി പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി