'നിങ്ങള്‍ ഈ ചെയ്യുന്നത് ശരിയല്ല'; ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. ഋഷഭ് പന്തിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ധോണിക്കു പകരം ടീമിലെത്തിയ പന്ത് നിരന്തരം പരാജയപ്പെടുകയാണ്. കടുത്ത വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ടീം കോച്ച് രവി ശാസ്ത്രി പന്തിനെ കുറ്റപ്പെടുത്തിയിരുന്നു. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും പന്തിന്റെ ബാറ്റിങ് ശൈലിയില്‍ ആശങ്കപ്പെട്ടിരുന്നു.

പന്തിന്റെ മോശം പ്രകടനത്തിനു കാരണം ടീം മാനേജ്‌മെന്റാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. ഗംഭീര്‍ പറയുന്നതിങ്ങനെ… “”ടീം മാനേജ്മെന്റ് പന്തിനോട് കാണിക്കുന്നത് ഒട്ടും ശരിയല്ല. പന്തിനെ വേദനിപ്പിക്കുന്നതും തകര്‍ക്കുന്നതുമായിട്ടുള്ള സംസാരങ്ങള്‍ നടത്തുന്നത് ഗുണം ചെയ്യില്ല. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് ടീം മാനേജ്മെന്റ് നടത്തുന്നത്. ശ്രദ്ധയോടെ കളിച്ചില്ലെങ്കില്‍ ടീമിന് പുറത്തിടും എന്നൊക്കെ പറയുന്നത് ഒരു യുവതാരത്തോട് ചെയ്യുന്ന അനീതിയാണ്.

ഇങ്ങനെയുള്ള പറയുമ്പോള്‍ യുവതാരത്തിന് സ്വഭാവികമായും സമ്മര്‍ദ്ദമേറും. ഇപ്പോള്‍ പന്തിന്റെ തോളില്‍ കൈവച്ച് കൂടെ നിര്‍ത്തുകയാണ് വേണ്ടത്. പന്തിനെ ഇന്ത്യന്‍ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.”” ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി