സഞ്ജു ഗര്‍ജനം; കേരളത്തിന് തകര്‍പ്പന്‍ ജയം

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആശ്വാസ ജയം. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഗോവയ്‌ക്കെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.

ഗോവ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരന്നു. 44 പന്തില്‍ നാല് ബൗണ്ടറിയും നാല് സിക്‌സും സഹിതം പുറത്താകാതെ 65 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ആന്ധ്യയ്‌ക്കെതിരെയും സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

സഞ്ജുവിനെ കൂടാതെ വിഷ്ണുവിനോട് 19 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അരുണ്‍ കാര്‍ത്തിക് 33 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും അരുണ്‍ കാര്‍ത്തികും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 15.5 ഒവറിലാണ് കേരളം വിജയ തീരത്തെത്തിയത്.

നേരത്തെ കെഎം ആസിഫ്, അഭിഷേക് മോഹന്‍ എന്നിവര്‍ നേടിയ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് ഗോവയെ കേരളം 138 റണ്‍സിന് ഒതുക്കിയത്. 36 റണ്‍സെടുത്ത വാസ് ആണ് ഗോവന്‍ നിരയില്‍ ടോപ് സ്‌കോറര്‍. നായകന്‍ കാമത്ത് 28ഉം മിസാല്‍ 21ഉം റണ്‍സെടുത്തു.

അതെസമയം മത്സരം ജയിക്കാനായെങ്കിലും കേരളം ഇതിനോടകം തന്നെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. ആദ്യ മൂന്ന മത്സരവും തോറ്റതാണ് കേരളത്തിന് വിനയായത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്