കൈയടികൾ എനിക്ക് അല്ല അവന് നൽകുക, അദ്ദേഹമാണ് ജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ; മത്സരത്തിന് പിന്നാലെ റാഷിദ് ഖാൻ പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2024 ലെ രാജസ്ഥാൻ റോയൽസിൻ്റെ അപരാജിത കുതിപ്പിന് വിരാമമിട്ടുകൊണ്ട് ഗുജറാത്ത് ടൈറ്റൻസ് അതിശയിപ്പിക്കുന്ന അട്ടിമറി നടത്തിയിരുന്നു. ബുധനാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയം ഉറപ്പിക്കുക ആയിരുന്നു.

തുടക്കത്തിൽ, രാജസ്ഥാൻ റോയൽസ് 196 റൺസിൻ്റെ വെല്ലുവിളി നിറഞ്ഞ സ്കോർ ഉയർത്തിയതിന് ശേഷം ടൈറ്റൻസ് അവരുടെ മറുപടിയിൽ ശരിക്കും ബുദ്ധിമുട്ടി. അവസാന 15 പന്തിൽ 40 റൺസ് വേണ്ടിയിരിക്കെ, ഷാരൂഖ് ഖാൻ പുറത്തായ ശേഷമെത്തിയ റാഷിദ് ഖാൻ രാഹുൽ തെവാട്ടിയയ്‌ക്കൊപ്പം ക്രീസിൽ ചേരുന്നതുവരെ ടീം തോൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.

നിർണായക സമയത്ത്പ ക്രീസിലെത്തി ടീമിനെ ജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാഷിദ് പറഞ്ഞത് ഇങ്ങനെയാണ്:

” ശരി, അത് നിങ്ങൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്. നിങ്ങൾ അത് വീണ്ടും വീണ്ടും ചെയ്യുന്നു. അപ്പോൾ അതൊരു ശീലമാകും. ഞങ്ങളെ സംബന്ധിച്ച് കഴിഞ്ഞ നാളുകളിൽ ഇത്തരത്തിൽ ഉള്ള പ്രകടനങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. അത് വീണ്ടും ഒരിക്കൽ കൂടി ചെയ്‌തെന്ന് മാത്രം. ഇത്തരം വിജയങ്ങൾ സന്തോഷം നൽകുന്നു.” താരം പറഞ്ഞു.

“രാഹുൽ അത് വളരെ എളുപ്പമാക്കി. ക്രെഡിറ്റ് അവനാണ്. അവൻ ക്രീസിൽ എത്തിയ ശേഷം കളി മാറി . ഈ വിജയങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. ലീഗിന്റെ അവസാന ഘട്ടത്തിൽ ഇത് വളരെ വലിയ പങ്ക് വഹിക്കുന്നു. അടുത്ത മത്സരത്തിൽ ഞങ്ങൾക്ക് മികച്ച വിജയം കണ്ടെത്താൻ ഈ വിജയം ഊർജം നൽകും. അടുത്ത മത്സരത്തിന് മുമ്പ് ഞങ്ങൾക്ക് അഞ്ച്, ആറ് ദിവസത്തെ ഇടവേളയുണ്ട്, അത് ഞങ്ങൾക്ക് ഗുണം ചെയ്യും”റാഷിദ് ഖാൻ പറഞ്ഞു.

ലോവർ-ഓർഡർ ഇരുവരും ചേർന്ന് 14 പന്തിൽ 38 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് കൂട്ടിച്ചേർത്തു, ടെവാതിയ 11 പന്തിൽ 22 റൺസ് സംഭാവന ചെയ്തപ്പോൾ റാഷിദ് 11 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.

Latest Stories

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്