ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ റെഡ്ഡിറ്റിൽ തന്റെ ആരാധകർക്കായി രസകരമായ ‘ആസ്ക് മി എനിത്തിംഗ്’ (എ. എം. എ) സെഷൻ നടത്തി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ആരാധകർ നിരവധി ചോദ്യങ്ങൾ ചോദിക്കുകയും മാസ്റ്റർ ബ്ലാസ്റ്ററിൽ നിന്ന് തന്നെ അവിസ്മരണീയമായ ഉത്തരങ്ങൾ ലഭിക്കുകയും ചെയ്തു.
അന്താരാഷ്ട്ര അമ്പയർ സ്റ്റീവ് ബക്നറിനെക്കുറിച്ച് അഭിപ്രായം പറയാൻ സച്ചിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ ഉത്തരം ശ്രദ്ധേയമായിരുന്നു. “ഞാൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ധരിക്കാൻ ബോക്സിംഗ് ഗ്ലൗസുകൾ നൽകുക (അതിനാൽ അദ്ദേഹത്തിന് വിരൽ ഉയർത്താൻ കഴിയില്ല)” സച്ചിൻ കുറിച്ചു.
സച്ചിൻ തെൻഡുൽക്കറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആരാധകരുടെ കണ്ണിലെ കരടായി മാറിയ അംപയറാണ് വെസ്റ്റിൻഡീസുകാരൻ സ്റ്റീവ് ബക്‌നർ. അദ്ദേഹത്തെപ്പോലെ ഇന്ത്യൻ ആരാധകരുടെ വിമർശനം ക്ഷണിച്ചുവരുത്തിയ മറ്റൊരു അംപയറില്ല. സച്ചിനെ ആരാധകർ കൺകണ്ട ദൈവമായി കൊണ്ടുനടക്കുന്ന കാലത്ത് ബക്നർ തീർത്തും തെറ്റായ രീതിയിൽ ഔട്ട് വിധിച്ചിട്ടുണ്ട്. അതും പലതവണ.
രാജ്യാന്തര തലത്തിൽ 128 ടെസ്റ്റുകളും 181 ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുള്ള അംപയറാണ് സ്റ്റീവ് ബക്നർ.