സ്വന്തം ബാറ്റിംഗിനെ കുറിച്ച് പന്ത് ആലോചിക്കണം, വിമർശനവുമായി ഗവാസ്‌ക്കർ; സഞ്ജുവിനെ മാത്രം വിമർശിക്കുന്ന ആൾക്ക് എന്തുപറ്റിയെന്ന് ആരാധകർ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 യിൽ 48 റൺസിന്റെ തകർപ്പൻ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം നേടിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്. ഈ പരമ്പരയിൽ സമ്പൂർണ പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇന്ത്യ നൽകിയത്.

മികച്ച ജയത്തോടെ പരമ്പരയിൽ സാധ്യത നിലനിർത്താനായെങ്കിലും ഋഷഭ് പന്തിന്റെ മോശം ഫോമാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. ലോകകപ്പ് വരാനിരിക്കെ പ്രധാന താരത്തിന്റെ ഫോം ഇന്ത്യയെ അലോസരപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായം പറയുകയാണ് ഇപ്പോൾ സുനിൽ ഗവാസ്‌ക്കർ.

24-കാരൻ തന്റെ ബാറ്റിംഗിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ കരുതുന്നു. “അദ്ദേഹം (പന്ത്) വന്ന് പന്ത് ബൗണ്ടറികൾക്കും സിക്‌സറുകൾക്കും അടിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. അതൊരു കാര്യമാണ്, കഴിഞ്ഞ 3-4 വർഷമായി അദ്ദേഹം നടത്തിയ പ്രകടനങ്ങൾ കാരണം, ആളുകൾ പ്രതീക്ഷിക്കുന്നു, അതിനാൽ ആ നിരാശയുണ്ട്. പക്ഷേ, അദ്ദേഹം ചെയ്യേണ്ടത് ആത്മപരിശോധനയാണ്, ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

” ഇന്ത്യ പരമ്പരയിൽ ജീവൻ നിലനിർത്തിയാൽ പന്തിന് ആശ്വാസമുണ്ടകും. രണ്ട് ദിവസം സമയമുണ്ട്, സ്വന്തം ബാറ്റിംഗിനെക്കുറിച്ച് പന്ത് ആലോചന നടത്തേണ്ടത് അത്യാവശ്യമാണ്.”

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്