'ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടിയാല്‍ എല്ലാം നേടി എന്നര്‍ത്ഥമില്ല'; രോഹിത്തിനെ പിന്തുണച്ച് ഗവാസ്‌കര്‍

ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായി നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്. ഇതില്‍ കെ.എല്‍ രാഹുല്‍ സെഞ്ച്വറി നേടി ലോഡ്‌സിലെ ഓണേഴ്സ് ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ രോഹിത് വിദേശ മണ്ണിലെ തന്റെ ആദ്യ സെഞ്ച്വറിക്ക് 17 റണ്‍സ് മാത്രമകലെപുറത്തായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ രോഹിത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടിയാല്‍ എല്ലാം നേടി എന്നര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘അഞ്ച് ദിനങ്ങളുടെ മത്സരമായ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ പിച്ചിന്റെ സ്വഭാവം എങ്ങനെയാകുമെന്ന് ആര്‍ക്കും പറയാനാവില്ല. പിച്ചില്‍ നിന്നും പന്തിന് കൂടുതല്‍ സ്വിംഗ് ലഭിക്കുമോ, പന്ത് കൂടുതല്‍ ബൗണ്‍സ് ചെയ്യുമോ എന്നൊന്നും മനസിലാക്കാനാവില്ല. അതിന് കുറച്ച് സമയമെടുക്കും. അതിനായി എങ്ങനെ ഒരുക്കം നടത്തണമെന്ന് രോഹിത് കാണിച്ചുതന്നു. ഏതൊക്കെ ഷോട്ട് കളിക്കണം, കളിക്കരുത് എന്നതെല്ലാം വളരെ മനോഹരമായാണ് കാണിച്ചു തന്നത്. എത്ര ബോളാണ് രോഹിത് വിട്ടുകളഞ്ഞത് എന്ന് നോക്കുക. കൃത്യമായ മാനസിക ക്രമീകരണം താരം നടത്തി എന്നതിന്റെ തെളിവാണ് രോഹിതിന്റെ അന്നത്തെ പ്രകടനം.’

Eng vs Ind second Test | India ends Day 1 on 276/3 - The Hindu

‘ഇത്തരം ഇന്നിംഗ്സുകളിലൂടെയാണ് ഒരു താരം പ്രതീക്ഷ നല്‍കുന്നത്. ഒരിന്നിംഗ്സില്‍ 80 റണ്‍സ് ഉറപ്പായും നേടാന്‍ കഴിയുന്ന ഒരു താരം, ഈ പരമ്പര അവസാനിക്കുമ്പോഴേക്കും 450-500 റണ്‍സ് നേടിയിരിക്കും. ടീമിനായി ഇത്രയും റണ്‍സ് കണ്ടെത്തുന്ന ഒരു താരമുള്ളപ്പോള്‍ ഒരു ക്യാപ്റ്റന് ഇതിനുമുകളിലായി എന്താണ് വേണ്ടത്.’

IND vs ENG, 2nd Test: Rohit Sharma, KL Rahul put up 100-run partnership for  first wicket, India's highest opening stand at Lord's since 1974

‘ലോര്‍ഡ്സില്‍ സെഞ്ചുറി നേടാന്‍ കഴിയാത്തതില്‍ രോഹിത് നിരാശനായിരിക്കാം. എന്നാല്‍ അവിടെ സെഞ്ചുറി നേടിയാല്‍ എല്ലാം സ്വന്തമാക്കി എന്ന അര്‍ത്ഥമില്ല. നിലവിലെ രോഹിതിന്റെ ഫോം, അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി, കൂടാതെ മത്സരങ്ങളില്‍ അദ്ദേഹം നേടിയെടുക്കുന്ന മുന്‍തൂക്കം ഇവയെല്ലാം പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മ വളരെയടുത്ത് തന്നെ ഒരു സെഞ്ചുറി നേടുമെന്ന് ഉറപ്പാണ്.’ ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം