IND VS ENG: മര്യാദയ്ക്ക് കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, യുവതാരത്തിന് മുന്നറിയിപ്പുമായി ​ഗംഭീർ, ഇന്ത്യൻ ടീമിൽ സംഭവിക്കുന്നത്

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കായുളള ഒരുക്കങ്ങളിലാണ് ഇന്ത്യൻ ടീം. ഇതിനായി കുറച്ചുദിവസം മുൻപ് തന്നെ ടീം ഇം​ഗ്ലണ്ടിൽ എത്തിയിരുന്നു. യുവനിരയ്ക്ക് പ്രാധാന്യം നൽകിയുളള ലൈനപ്പാണ് ഇത്തവണ ഇന്ത്യയുടേത്. ശുഭ്മാൻ ​ഗിൽ ക്യാപ്റ്റനായ ടീമിൽ പ്രതിഭയുളള നിരവധി താരങ്ങളുണ്ട്. ഇം​ഗ്ലണ്ടിനെതിരെ ഓപ്പണർമാരായി യശസ്വി ജയ്സ്വാളും കെഎൽ രാഹുലും തന്നെ ഇറങ്ങാനാണ് സാധ്യത. വലിയ സമ്മർദമാണ് നിലവിൽ ഇന്ത്യൻ ബാറ്റർമാർക്ക് പരമ്പരയ്ക്ക് മുന്നോടിയായുളളത്. ആതിഥേയർ എന്ന നിലയിൽ സീരീസിൽ ഇം​ഗ്ലണ്ടിനാണ് മുൻതൂക്കമുളളത്.

ഇം​ഗ്ലണ്ടിൽ അവസാനം നടന്ന ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്. ഫാസ്റ്റ് ബോളർമാരെ കൂടുതൽ സഹായിക്കുന്ന പിച്ചുകളാണ് ഇം​ഗ്ലണ്ടിലുളളത്. അതുകൊണ്ട് തന്നെ ഇം​ഗ്ലീഷ് ബോളർമാരെ അവരുടെ തട്ടകത്തിൽ നേരിടുക എന്നത് ഇന്ത്യൻ ബാറ്റർമാർക്ക് വലിയ വെല്ലുവിളിയാവും. ഇം​ഗ്ലണ്ടിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് ജയ്സ്വാൾ. അതുകൊണ്ട് തന്നെ നല്ല സമ്മർദമുണ്ടാവുക താരത്തിനായിരിക്കും.

ഇം​ഗ്ലണ്ട് ലയൺസിനെതിരായ സന്നാ​ഹ മത്സരത്തിൽ ഇന്ത്യ എ ടീമിനായി ജയ്സ്വാൾ കളിച്ചിരുന്നു. 24, 64, 17, 5 എന്നീ സ്കോറുകളാണ് സന്നാഹത്തിൽ ജയ്സ്വാൾ നേടിയത്. ഇന്ത്യൻ ടീമിൽ റിസർവ് ഓപ്പണറായുളള അഭിമന്യൂ ഈശ്വരൻ സന്നാഹ മത്സരങ്ങളിൽ മിന്നുംഫോമിലായിരുന്നു. തുടർച്ചയായി അർധസെഞ്ച്വറികൾ താരം നേടി. അതേസമയം തന്നെ ഒറ്റ സന്നാഹമേ കളിച്ചിട്ടുളളൂവെങ്കിലും ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമാണ് കെഎൽ രാഹുൽ നേടിയത്.

ഇതാണ് ജയ്സ്വാളിന് സമ്മർദം കൂട്ടൂന്നത്. പരിശീലന സമയത്തിനിടെ കോച്ച് ​ഗൗതം ​ഗംഭീർ ജയ്സ്വാളിനോട് രണ്ട് തവണ ദീർഘനേരം സംസാരിച്ചിരുന്നു. കൂടാതെ കൂടുതൽ സമയം നെറ്റ്സിൽ ജയ്സ്വാൾ ബാറ്റിങ് പ്രാക്ടീസ് നടത്തുകയും ചെയ്തു. ഫാസ്റ്റ്, സ്വിങ്, സ്പിൻ തുടങ്ങി എല്ലാതരും ബോളുകളും നേരിട്ടായിരുന്നു യുവതാരത്തിന്റെ ട്രെയിനിങ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ