ടി20 ലോക കപ്പിലെ ഇന്ത്യയുടെ ടോപ് ത്രീയെ തിരഞ്ഞെടുത്ത് ഗംഭീര്‍, കോഹ്‌ലിയും രാഹുലുമില്ല!

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ ടോപ് ത്രീയെ തിരഞ്ഞെടുത്ത് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പൊതുവേ ഉയര്‍ന്നു കേള്‍ക്കുന്ന രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നീ ത്രയസമവാക്യത്തെ പൊളിച്ചെഴുതിയാണ് ഗംഭീറിന്റെ തിരഞ്ഞെടുപ്പ്.

ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനെയാണ് ഗംഭീര്‍ തിരഞ്ഞെടുത്തത്. കോഹ് ലിയുടെ മൂന്നാം നമ്പരില്‍ ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെയാണ് പരിഗണിച്ചത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെയാണ് ഗംഭീര്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയത്.

എന്നാല്‍ ഗംഭീറിന്റെ തിരഞ്ഞെടുപ്പു പോലെ ഇന്ത്യ രാഹുലിനെ പുറത്തിരുത്തി ഇറങ്ങുമെന്ന് കരുതുന്നില്ല. കാരണം, ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങി പല തവണ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

അതോടൊപ്പം അത്രമികച്ച ഫോമിലല്ലെങ്കിലും കോഹ്‌ലിയെ പോലുള്ള ഒരു താരത്തെ ലോക കപ്പ് പോലുള്ള വലിയ വേദിയില്‍ ഇന്ത്യ മാറ്റിനിര്‍ത്തുന്നത് സാഹസമാകും. അതിന് പുറമേ ഏറെ വിമര്‍ശനങ്ങളും ബിസിസിഐയ്ക്ക് നേരിടേണ്ടിവരും.

ടി20 ലോക കപ്പ് ടീമില്‍ ഇഷാനും സൂര്യകുമാറും സ്ഥാനം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതില്‍ തന്നെ സൂര്യകുമാര്‍ യാദവ് പ്ലെയിംഗ് ഇലവനിലുണ്ടാകുമെന്നും ഏറെക്കുറെ അനുമാനിക്കാം. എന്നാല്‍ ഇഷാന് പകരക്കാരനായെ അവസരം ലഭിച്ചേക്കൂ.

Latest Stories

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം