സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിന് പിന്നിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എന്ന് റിപ്പോർട്ട്. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി വിവരം. 2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രതീക്ഷക്കൊത്ത് തിളങ്ങാനാവാതിരുന്ന സൂര്യകുമാർ കുറച്ച് നാളായി മോശം ഫോമിലാണ് ഉള്ളത്.

അതിനാൽ, താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, പകരം ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കാൻ മുന്‍കൈയെടുത്തത് ഗംഭീറായിരുന്നു എന്നാണ് ‘ക്രിക്ബ്ലോഗർ.കോം’ പുറത്തുവിട്ട റിപ്പോർട്ടുകളില്‍ നിന്ന് വ്യതമാകുന്നത്.

ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. ആ നേട്ടത്തിന് പിന്നാലെ 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ഇന്ത്യയെ നയിച്ച് സ്വർണം നേടണമെന്നും അടുത്ത ടി20 ലോകകപ്പിൽ ക്യാപ്റ്റനാകണമെന്നും അടക്കം സൂര്യകുമാർ യാദവ് ചില പ്രസ്താവനകൾ നടത്തിയിരുന്നു.

എന്നാൽ ഇത് ഗംഭീറിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയതെന്നും ടീമിലെ സ്ഥാനവും നായകപദവിയും പൂർണ്ണമായും മത്സരങ്ങളിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഗംഭീർ സൂര്യകുമാറിന് കടുത്ത ഭാഷയിൽ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest Stories

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി