കളിക്കാരന്റെ പ്രശസ്തിയിലല്ല , കളത്തിലെ ഫോമിലാണ് കാര്യം; അയാള്‍ കൊള്ളാം...ഭാവിയിലെ താരമെന്ന് ഗംഭീര്‍

കേപ്ടൗണില്‍ മൂന്നാം ടെസറ്റില്‍ ഏഴൂവിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര നേടാനുള്ള അവസരം കൂടി ഇതിലൂടെ ഇന്ത്യയ്ക്ക് ഇല്ലാതായി. കളിയുടെ നാലാം ദിവസം തന്നെ 212 എന്ന ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ പിന്നില്‍ പോയ ഒരു ടീമിനെ മനോഹരമായ ഒരു ഇന്നിംഗ്‌സ് കളിച്ച് മുന്നിലേക്ക് കൊണ്ടുവന്നത് കീഗന്‍ പീറ്റേഴ്‌സണായിരുന്നു.

രണ്ട് ഇന്നിംഗ്‌സിലും അര്‍ദ്ധശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച കീഗനെ നാളത്തെ താരമെന്നായിരുന്നു ഇന്ത്യന്‍ താരം ഗൗതംഗംഭീര്‍ വിശേഷിപ്പിച്ചത്. ഒന്നാം ടെസ്റ്റിന് ശേഷം ടീം വിട്ടുപോയ ക്വിന്റണ്‍ ഡീകോക്കിന്റെ സ്ഥാനത്ത്് ടീമിനെ പീറ്റേഴ്‌സണ്‍ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു എന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. അയാള്‍ ശരിക്കും ഭാവിയിലെ താരം തന്നെ. ദക്ഷിണാഫ്രിക്കയ്ക്ക് ഡീകോക്കിനെ നഷ്ടമായ സ്ഥാനത്ത് പീറ്റേഴ്‌സണ്‍ ഫോം കണ്ടെത്തുകയും പരമ്പര വിജയത്തിലേക്ക് മികച്ച സംഭാവനയൂം നല്‍കി.

ആതിഥേയരുടെ വേറിട്ടപ്രകടനം നടതതിയത് അയാളായിരുന്നു. ഒരു കളിക്കാരന്റെ പേരോ പെരുമയോ അല്ല. അതിനേക്കാള്‍ പ്രധാനം അയാളുടെ ഫോമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാം ആശ്രയിച്ചിരിക്കുന്നത് ഫോമിനെയാണ്. നല്ല ഫോമിലാണെങ്കില്‍ ഏത് ബാറ്റിംഗ് യൂണിറ്റിനെയും മറികടക്കാനാകും. ഈ മത്സരത്തില്‍ ഇന്ത്യ ജയിക്കണമായിരുന്നെങ്കില്‍ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ പാകത്തിനുള്ള സ്‌കോര്‍ പ്രധാനമായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് 300 – 350 റണ്‍സ് നേടണമായിരുന്നു. എന്നാല്‍ പ്രതീക്ഷഇച്ചപോലെ വന്നില്ലെന്നും പറഞ്ഞു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!