റെഡ് കാർഡ് കൊടുക്കേണ്ട ഫൗൾ, പാകിസ്ഥാൻ ക്രിക്കറ്റ് കാണിച്ചത് ലോകത്താരും കാണിക്കാത്ത ചതി; ഗുരുതര ആരോപണവുമായി ഡാനിഷ് കനേരിയ; സംഭവം ഇങ്ങനെ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി അവരുടെ മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയയും കുറച്ചു കാലമായി തർക്കത്തിലാണ്. പാകിസ്ഥാൻ ടീമിൽ താൻ കളിച്ചിരുന്ന കാലത്ത് നേരിട്ട ബുട്ടിമുട്ടുകളും വെല്ലുവിളികളും പറഞ്ഞ നാൾ മുതൽ ബോർഡിന്റെ കണ്ണിലെ കരടാണ് താരം. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് നിലവിൽ പാകിസ്ഥാൻ ടീം. ഓസ്‌ട്രേലിയൻ മണ്ണിൽ നടന്നാ ടെസ്റ്റ് പരമ്പരകളിൽ ഇതുവരെയുള്ള പാകിസ്ഥാൻ ബോളറുമാരുടെ പ്രകടനങ്ങൾ അടങ്ങുന്ന ഒരു ലിസ്റ്റ് പാകിസ്ഥാൻ ബോർഡ് പുറത്തുവിട്ടു. പാകിസ്താനിലെ ഇതിഹാസ താരങ്ങൾ അടക്കം ഉള്ള ലിസ്റ്റിലാണ് കനേരിയയുടെ പേര് പോലും പറയാതെ പാകിസ്ഥാൻ ലിസ്റ്റ് ഇട്ടത്.

വസീം അക്രം, ഇമ്രാൻ ഖാൻ, സർഫ്രാസ് നവാസ്, സഖ്‌ലെയ്ൻ മുഷ്താഖ് തുടങ്ങിയ കളിയിലെ ചില പ്രമുഖർ പട്ടികയിൽ ഉൾപ്പെടുന്നു. കണക്ക് പ്രകാരം താരം ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് വരേണ്ടത് ആളായിരുന്നു. ഓസ്‌ട്രേലിയയിൽ കനേരിയയക്ക് 24 വിക്കറ്റുകൾ ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് തന്റെ പേര് മറന്നതെന്നാണ് താരം ചോതിക്കുന്നത്.

അദ്ദേഹം എക്‌സിൽ ഇങ്ങനെ എഴുതി, “പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ധീരത നോക്കൂ. ഓസ്‌ട്രേലിയയിൽ 5 മത്സരങ്ങളിൽ നിന്ന് ഞാൻ 24 വിക്കറ്റുകൾ നേടിയെങ്കിലും അവർ എന്റെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തു. എന്നോടുള്ള വിവേചനത്തിന്റെ ജീവിക്കുന്ന ഉദാഹരണം ആയിട്ട് നിങ്ങൾക്ക് ഇതിനെ കാണാം .”

താൻ നേരിട്ട വിവേചനങ്ങൾ, ജാതിയുടെ പേരിൽ നേരിട്ട പ്രശ്നങ്ങൾ, ടീമിന് ഉള്ളിലെ ഗ്രുപ്പിസം തുടങ്ങി പല പ്രശ്നങ്ങളെക്കുറിച്ചും താരം സംസാരിച്ചിട്ടുണ്ട്.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?