'പന്ത് ഓസിസ് ഇതിഹാസത്തെ പോലെ' പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍

പുതിയ കാലത്തെ ക്രിക്കറ്റ് താരങ്ങളില്‍ പ്രശംസയേറെ ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡിനും പന്തെന്ന് പറഞ്ഞാല്‍ നൂറ് നാവാണ്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ പന്ത് ഓര്‍മ്മിപ്പിക്കുന്നുവെന്ന് ലോയ്ഡ് പറഞ്ഞു.

ഇംഗ്ലണ്ട് അടുത്തടുത്ത് രണ്ട് വിക്കറ്റ് പിഴുത നേരത്താണ് ഋഷഭ് ക്രീസിലെത്തുന്നത്. അപ്പോള്‍ ഡി.കെ. (ദിനേശ് കാര്‍ത്തിക്) എന്നോട് ചോദിച്ചു- ‘മുന്‍ കോച്ചെന്ന നിലയില്‍ നിങ്ങള്‍ പന്തിനോട് അടങ്ങിനില്‍ക്കാന്‍ പറയുമോ’ ?. ഇല്ലെന്നായിരുന്നു എന്റെ മറുപടി. മത്സര സാഹചര്യമെന്തായാലും എതിര്‍പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിടുകയാണ് പന്തിന്റെ ജോലി. പന്ത് ആദം ഗില്‍ക്രിസ്റ്റിനെ അനുസ്മരിപ്പിക്കുന്നതായി താന്‍ കാര്‍ത്തിക്കിനോട് പറഞ്ഞെന്നും ലോയ്ഡ് വ്യക്തമാക്കി.

മത്സരഗതിയും സാഹചര്യവും പരിഗണിക്കാതെയുള്ള ഋഷഭ് പന്തിന്റെ ബാറ്റിംഗ് പരക്കെ വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. മികച്ച സ്‌കോറിലേക്കെന്നു തോന്നിച്ചശേഷം വമ്പനടിക്ക് ശ്രമിച്ച് പുറത്താകുന്ന പന്തിന്റെ രീതിയാണ് ആരാധകരെയും ക്രിക്കറ്റ് വിദഗ്ദരെയും ചൊടിപ്പിക്കുന്നത്. എന്നാല്‍ പന്ത് സ്വാഭാവികമായി ആക്രമിച്ച് കളിക്കട്ടേയെന്നു തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിലപാട്.

Latest Stories

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

വരുന്നൂ നവകേരള ബസ്, തിരുവനന്തപുരത്ത് നിന്നും ഇന്ന് സര്‍വീസ് തുടങ്ങും; ആര്‍ക്കും കയറാം; ശുചിമുറി അടക്കമുള്ള സൗകര്യം; അഞ്ചു മുതല്‍ മറ്റൊരു റൂട്ടില്‍

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍