ഉറപ്പിക്കാം.., ഈ ലോകകപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ അവന്‍ ആയിരിക്കും

ടെസ്റ്റില്‍ ഇംഗ്ലണ്ടിലെ ഒരു മത്സരം ഒഴികെ ബാക്കി എല്ലാ കളികളിലും നല്ല പ്രകടനം കാഴ്ചവെച്ചു.. എന്നിട്ടും ഓള്‍റൗണ്ടര്‍ വേണം എന്ന പേരില്‍ അക്‌സറിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.. ആര്‍സിബി കോട്ടയില്‍ ലിമിറ്റഡ് ഓവര്‍സില്‍ ചാഹല്‍ കുല്‍ദീപിന് പകരം കൂടുതല്‍ പരിഗണിക്കപ്പെട്ടു..

കുല്‍ചാ ഒരുമിച്ചു കളിച്ച മത്സരങ്ങളില്‍ പോലും ചാഹലിനെക്കാള്‍ മികച്ച സ്‌പെല്ലുകള്‍ ഉണ്ടായിട്ടുള്ളത് കുല്‍ദീപില്‍ നിന്നാണ്.. വേള്‍ഡ് കപ്പില്‍ ഒരു കളി നല്ലപോലെ തല്ലു വാങ്ങി.. ഒരൊറ്റ മോശം ഐപിഎല്‍ സീസണ്‍ കാരണം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു..

കോഹ്ലിയുടെ ക്യാപ്റ്റന്‍സി പോയതോടെ ചാഹല്‍ പരിഗണിക്കപ്പെടുന്നത് കുറയുകയും കുല്‍ദീപിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയും ചെയ്തു (ചാഹല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ അവഗണിക്കപെടുന്നു എന്ന സത്യം അംഗീകരിക്കുന്നു).. പക്ഷെ, ചാഹലിനോപ്പമോ അതിനേക്കാള്‍ മുകളിലോ പ്രതിഭ ഉള്ള താരമാണ് കുല്‍ദീപ്..

ഒരു കാര്യം കൂടെ ഉണ്ട്.. ചാഹല്‍ എടുക്കുന്ന കൂടുതല്‍ വിക്കറ്റുകളും ഔട്ട് ഫീല്‍ഡില്‍ അല്ലെങ്കില്‍ ബൗണ്ടറി ലൈനില്‍ വരുന്ന ക്യാച്ചുകള്‍ ആണ്.. എന്നാല്‍ കുല്‍ദീപ് എടുക്കുന്ന ഭൂരിഭാഗം വിക്കറ്റുകളും പ്രോപ്പര്‍ വിക്കറ്റ് ടേക്കിങ് ബോള്‍സില്‍ വരുന്നതാണ്.. ഇന്ന് തന്നെ എടുത്ത 5 വിക്കറ്റില്‍ നാലും പ്രോപ്പര്‍ ബോളുകളില്‍ കിട്ടിയ വിക്കറ്റുകള്‍ ആയിരുന്നു..

ബാറ്റിംഗിലും ഫീല്‍ഡിങ്ങിലുമൊക്കെ ചാഹലിനെക്കാള്‍ മുന്‍തൂക്കം കുല്‍ദീപിനുണ്ട്.. എല്ലാവരും ഷമി, ബുംമ്ര, സിറാജ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ വേള്‍ഡ് കപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ കുല്‍ദീപ് ആയിരിക്കും..

എഴുത്ത്: ലോറന്‍സ് മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ