പണ്ട് ഫയർ ആയിരുന്നു, ഇപ്പോൾ പഴയതിന്റെ നിഴൽ മാത്രം; ഇന്ത്യൻ താരം ആദിൽ റഷിദിനെ കണ്ട് പഠിക്കണമെന്ന ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കുൽദീപ് യാദവിനോട് ഉപദേശവുമായി രംഗത്ത്. ബുധനാഴ്ച (ഫെബ്രുവരി 12) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം എത്തിയ കുൽദീപ് മികച്ച പ്രകടനമാണ് നടത്തിയത്.

എട്ട് ഓവറിൽ 1-38 എന്ന നിലയിൽ മനോഹര സ്പെൽ എറിഞ്ഞ കുൽദീപ് യാദവ് ഇംഗ്ലണ്ട് മധ്യനിരയെ തകർക്കുന്നതിൽ മികച്ച രീതിയിൽ ഉള്ള പങ്ക് വഹിച്ചു. അക്‌സർ പട്ടേലുമൊത്തുള്ള താരത്തിന്റെ കൂട്ടുകെട്ട് ഇന്നലെ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞതിൽ നിർണായക ശക്തിയായി. എന്തായാലും മികവ് കാണിച്ചിട്ടും കുൽദീപിനെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ ചില നിർണായക അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്.

“കുൽദീപ് യാദവ് പന്തെറിയുന്ന വേഗതയിൽ എന്നെ അൽപ്പം ആശങ്കപ്പെടുത്തുന്നു. അവൻ എത്ര പതുക്കെയാണ് ഇപ്പോൾ പന്തെറിയുന്നത്. പരിക്കിന് ശേഷം മടങ്ങിവരവിൽ അവൻ ചില വിട്ടുവീഴ്ച നടത്തി” മഞ്ജരേക്കർ ESPNDIinfo യോട് പറഞ്ഞു.

“ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെങ്കിൽ അയാൾക്ക് വേഗത്തിൽ പന്തെറിയേണ്ടി വരും. വേഗത്തിനോടൊപ്പം കൃത്യമായ വേരിയേഷനും വരുത്തി വേണം പന്തെറിയുന്ന കുൽദീപ് ഉണ്ടായിരുന്നു. ഇപ്പോൾ അവനെ കാണാൻ സാധിക്കുന്നില്ല. ആദിൽ റഷിദിനെ കണ്ട് പഠിക്കാൻ താരം ശ്രമിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള രഞ്ജി ട്രോഫിയിൽ കുൽദീപ് യാദവ് കളിച്ചിരുന്നു. അവിടെയും താരം മികവ് കാണിച്ചിരുന്നു.

Latest Stories

സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി