Ipl

വേഗം മാത്രം പോരാ ഉമ്രാനെ, ഉപദേശവുമായി ശാസ്ത്രി

പ്രശംസ കൊണ്ട് മൂടും അതിനുശേഷം ചിലപ്പോൾ പൊങ്കാലയിടും. ഇന്ത്യയുടെ യുവരക്തം ഉമ്രാൻ മാലിക്കിനറിയാം ഇതിന്റെ പ്രശ്നവും സന്തോഷവുമൊക്കെ. അവസാന രണ്ട് മത്സരങ്ങളായി നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങുന്ന ഉമ്രാനെ പുകഴ്ത്തിയവർ തന്നെയാണ് ഇകഴ്ത്തുന്നത്. ഇതിനുപിഇന്നലെ താരത്തിന് ഉപദേശവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

‘ഉമ്രാൻ ഇന്ത്യയ്ക്കായി ഉടൻതന്നെ കളിക്കും. പക്ഷേ, ഒരു കാര്യം ഓർക്കണം 156 കിലോമീറ്റർ വേഗത്തിൽ എറിയുന്ന പന്ത് പിഴിച്ചാൽ അത് ബാറ്റിൽനിന്ന് 256 കിലോമീറ്റർ വേഗത്തിലാകും പറക്കുക. ഉമ്രാനു സംഭവിക്കുന്നതും അതാണ്. വേഗം നല്ലതുതന്നെ. എന്നാൽ, അതോടൊപ്പംതന്നെ പ്രാധാന്യമേറിയതാണ് പന്ത് പിച്ച് ചെയ്യിക്കുന്നത് എവിടെ എന്നതും. അല്ലെങ്കിൽ വേഗം ഉപയോഗിച്ചു മാത്രം ബാറ്ററെ അതിശയിപ്പിക്കാനാകും നിങ്ങൾ ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ കൂടി മനസ്സിലുണ്ടാകണം.”

ലെങ്ങ്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രി പറഞ്ഞു ‘ലെങ്ത് പിഴച്ചാൽ, നല്ല രീതിയിൽ തല്ലുകൊള്ളേണ്ടതായി വരും. മണിക്കൂറിൽ 250–300 കിലോമീറ്റർ സ്പീഡിലാകും ബാറ്റിൽനിന്നു പന്തു പറക്കുക. ടൂർണമെന്റ് പുരോഗമിക്കുമ്പോൾ വിക്കറ്റുകളുടെ വേഗം കുറയും. ഇതു ബാറ്റർമാർക്കു കൂടുതൽ സഹായകമാകും. അങ്ങനെയുള്ളപ്പോൾ ലെങ്ത് പിഴയ്ക്കാൻ പാടില്ല.”

ഈ ഫോർമാറ്റിൽ 156 കിമി വേഗത്തിലോ 157 കിമി വേഗത്തിലോ പന്തെറിഞ്ഞിട്ട് വലിയ കാര്യമില്ല. കൃത്യമായ ഇടങ്ങളിൽ പിച്ച് ചെയ്യിക്കുക എന്നതാണു പ്രധാനം. ഉമ്രാന് അതിനുള്ള കെൽപ്പുണ്ട്. സ്റ്റംപുകളെ ലക്ഷ്യംവച്ചാൽ, ഉമ്രാനു സ്ഥിരത വളരെ അധികം വർധിപ്പിക്കാനാകും. 156, 157 ഒക്കെ വളരെ നല്ലതുതന്നെ, കണ്ട്രോൾ ചെയ്ത് വേണം ബോൾ എറിയാൻ എന്നുമാത്രം.”

അവസാന രണ്ട് മത്സരങ്ങളിൽ വേഗത്തിന്റെ കാര്യത്തിലും റയോൺസ് വഴങ്ങുന്ന കാര്യത്തിലും യാതൊരു പിശുക്കും ഉണ്ടായിരുന്നില്ല. എന്തായാലും വിദേശ ടെസ്റ്റ് മത്സരങ്ങളിൽ ഈ വേഗം ഇന്ത്യക്ക് രക്ഷ ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്