IPL 2025 FINAL: ടി20യില്‍ ടെസ്റ്റ് കളിക്കുന്നു, ഫൈനലില്‍ പതുക്കെ കളിച്ച കോഹ്‌ലിക്ക് ട്രോളോടുട്രോള്‍, ഇങ്ങനെയാണെങ്കില്‍ ടെസ്റ്റില്‍ നിന്നും വിരമിക്കേണ്ടായിരുന്നുവെന്ന് ആരാധകര്‍

ഐപിഎലില്‍ ആര്‍സിബി-പഞ്ചാബ് കിങ്‌സ് ഫൈനല്‍ പോരാട്ടം പുരോഗമിക്കുകയാണ്. ടോസ് നേടിയ പഞ്ചാബ് ആര്‍സിബിയെ ആദ്യ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ വിരാട് കോഹ്‌ലി വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഇന്ന് ബാറ്റ് ചെയ്തത്. 35 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫോര്‍ ഉള്‍പ്പെടെയായിരുന്നു കോഹ്‌ലിയുടെ ഈ ഇന്നിങ്‌സ്. ഒരറ്റത്തുപിടിച്ചുനിന്ന് ഫിലിപ്പ് സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാട്ടിധാര്‍ തുടങ്ങിയവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു താരം.

എന്നാല്‍ ഫൈനലില്‍ സൂപ്പര്‍താരത്തിന് കുറച്ചുകൂടി വേഗത്തില്‍ കളിക്കാമായിരുന്നുഎന്ന് പറയുകയാണ് ആരാധകര്‍. ടി20യില്‍ ഏകദിനമോ ടെസ്‌റ്റോ അല്ല കളിക്കേണ്ടതെന്നും കോഹ്‌ലിയെ ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ടെസ്റ്റില്‍ നിന്നും വിരമിക്കേണ്ടായിരുന്നുവെന്നും ആ ഫോര്‍മാറ്റില്‍ ഇനിയും കളിക്കാമെന്നുമാണ് കോഹ്‌ലിക്ക് വന്ന മറ്റൊരു ട്രോള്‍.

ഫൈനലില്‍ നിശ്ചിത ഓവറില്‍ 190 റണ്‍സാണ് ആര്‍സിബി നേടിയത്. വിരാട് കോഹ്‌ലി തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍(26), ലിയാം ലിവിങ്സ്റ്റണ്‍(25), മായങ്ക് അഗര്‍വാള്‍(24), ജിതേഷ് ശര്‍മ്മ(24) തുടങ്ങിയവരും ആര്‍സിബിക്കായി സംഭാവന നല്‍കി. പഞ്ചാബിനായി കെയ്ല്‍ ജാമിയേഴ്‌സണും അര്‍ഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു