IPL 2025: ഈ സാല കപ്പില്ല, ഇനി അടുത്ത സാല നോക്കാം, ഐപിഎല്‍ നിര്‍ത്തിവച്ചതിന് പിന്നാലെ ആര്‍സിബിക്ക് ട്രോളോടു ട്രോള്‍

ഇന്ത്യ-പാക് സംഘര്‍ഷം കാരണം ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചതിന് പിന്നാലെ ആര്‍സിബി ടീമിന് ട്രോളോടു ട്രോള്‍. ഈ സീസണില്‍ പോയിന്റ് ടേബിളില്‍ രണ്ടാമതുളള ബെംഗളൂരു പ്ലേഓഫ് പ്രവേശനം പ്രതീക്ഷിച്ചിരിക്കേയാണ് ഐപിഎല്‍ നിര്‍ത്തിയത്. ആര്‍സിബിക്കും വിരാട് കോഹ്ലിക്കും ഇത്തവണയും ഭാഗ്യമില്ലാതെ പോയി എന്നൊക്കെ കുറിച്ചുകൊണ്ടുളളതാണ് ട്രോളുകള്‍. ഈ സാലയില്ല കപ്പ് നമുക്ക് അടുത്ത സാലയാക്കാം എന്നും മറ്റ് ചിലര്‍ ആര്‍സിബിയെ ട്രോളുന്നു. വേറൊരു യൂണിവേഴ്‌സില്‍ ഈ സമയം എന്ന് കുറിച്ച് കോഹ്ലി കപ്പിനൊപ്പം നില്‍ക്കുന്ന ഒരു ട്രോളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്‌.

കൂടാതെ ആര്‍സിബി കപ്പടിച്ചിട്ടേ താന്‍ കല്യാണം കഴിക്കൂവെന്നുളള പോസ്റ്ററുമായി സ്‌റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ഇനിയും അതിനായി കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് മറ്റൊരു ആരാധകന്‍ എത്തിയത്‌. 2021 സീസണിലും ഈ സീസണിലും ആര്‍സിബിക്ക് സംഭവിച്ചത് പറഞ്ഞുകൊണ്ടാണ് മറ്റൊരു ട്രോള്‍. 2021 സീസണില്‍ ആര്‍സിബി ടീം നല്ല ഫോമിലായിരുന്നു.

എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവച്ചു.പിന്നീട് അവര്‍ ഫോംഔട്ട് ആയി. അതേപോലെ ഐപിഎല്‍ 2025ലും അവര്‍ മികച്ച ഫോമിലായെങ്കിലും ഇത്തവണയും ടൂര്‍ണമെന്റ് സസ്‌പെന്‍ഡ് ചെയ്തു. എന്തൊരു ഭാഗ്യമില്ലാത്ത ടീമാണ് ആര്‍സിബി എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഐപിഎല്‍ ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നായി എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനുണ്ടായിരുന്നത്.

Latest Stories

ആമിർ അലിയായി പൃഥ്വിരാജ്, വൈശാഖ് ചിത്രം ഖലീഫയ്ക്ക് തുടക്കം, ഒരുങ്ങുന്നത് ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ

'കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി'; 19കാരൻ അറസ്റ്റിൽ

'എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണം'; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ്യന്തര സെക്രട്ടറി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

'അമ്മ' തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുളളവർ

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി