Ipl

മില്ലറെ അപമാനിച്ച് ഹാര്‍ദ്ദിക്, കലി അടങ്ങാതെ ഹെല്‍മറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ അവിശ്വസനീയമാം വിധം ജയിച്ചുകയറിയെങ്കിലും ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം പെരുമാറ്റം വിവാദത്തില്‍. സഹതാരം ഡേവിഡ് മില്ലറോട് താരം പരസ്യമായി അപമര്യാദയായി പെരുമാറിയതാണ് ക്രിക്കറ്റ് ലോകത്തിന്റെ നെറ്റിചുളുക്കിയിരിക്കുന്നത്.

ഗുജറാത്ത് ഇന്നിംഗ്‌സിന്റെ 18ാം ഓവറിലെ അവസാന പന്തിലാണ് മില്ലര്‍ ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ ബോളില്‍ സിംഗിള്‍ നേടാനെ താരത്തിനായുള്ളു. ഇത് ഹാര്‍ദ്ദിക്കിനെ പ്രകോപിപ്പിച്ചു. ഓവറിലെ അവസാന പന്തായതിനാല്‍ സ്ട്രൈക്ക് തനിക്ക് ലഭിക്കില്ല എന്നതാണ് ഹാര്‍ദ്ദിക്കിനെ കുപിതനാക്കിയത്.

അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് എന്ന നിലയിലായി കാര്യങ്ങള്‍. ഒഡിയന്‍ സ്മിത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായതിനാല്‍ ഇത് 18 റണ്‍സായി കുറഞ്ഞു. അടുത്ത പന്ത് മില്ലറിന് ബാറ്റില്‍ ടെച്ച് ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും ഹാര്‍ദ്ദിക്ക് അശ്രദ്ധമായി റണ്‍സിനായി ഓടി. ഇതോടെ മില്ലറും ക്രീസ് വിട്ട് നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്ക് ഓടി. എന്നാല്‍ പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജോണി ബെയന്‍സ്‌റ്റോയുടെ നേരിട്ടുളള ഏറില്‍ പന്ത് സ്റ്റംമ്പില്‍ കൊണ്ട് ഹാര്‍ദ്ദിക്ക് പുറത്തായി.

ഇതിന്റെ കലിപ്പും ഹാര്‍ദ്ദിക് മില്ലറുടെ മേല്‍ തീര്‍ത്തു. ഹാര്‍ദ്ദിക്ക് അടുത്തെത്തും വരെ ക്രീസില്‍ തുടര്‍ന്നില്ല എന്നതായിരുന്നു മില്ലര്‍ക്ക് മേല്‍ ഹാര്‍ദ്ദിക് ചാര്‍ത്തിയ കുറ്റം. മൈതാനം വിട്ടിട്ടും താരം കലിപ്പ് തുടര്‍ന്നു. ഡഗൗട്ടിലെത്തിയ താരം ബാറ്റും ഗ്ലൗസും എല്ലാം വലിച്ചെറിഞ്ഞാണ് തന്റെ ദേഷ്യം തീര്‍ത്തത്.

ദക്ഷിണാഫ്രിക്കന്‍ താരത്തെ ഇത്ര മോശമായി അപമാനിച്ച ഹാര്‍ദ്ദിക്കിനെതിരെ ആരാധക രോഷം ഇരമ്പുകയാണ്. ഒരു താരം ഇത്ര തരംതാഴാന്‍ പാടില്ലെന്നും, ഹാര്‍ദ്ദിക് മില്ലറോട് ക്ഷമ ചോദിക്കണമെന്നും ആരാധകര്‍ പറയുന്നു.

Latest Stories

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്