IND VS ENG: ഇം​ഗ്ലണ്ടിന്റെ പുതിയ പേടിസ്വപ്നം അവൻ, ആദ്യ ടെസ്റ്റിലെ ജയ്സ്വാളിന്റെ സെഞ്ച്വറിയിൽ ട്രോളുമായി ആരാധകർ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ടെസ്റ്റ് ക്രിക്കറ്റിൽ‌ തന്റെ ബാറ്റിങ് മികവ് വീണ്ടും കാണിച്ചുതന്നിരിക്കുകയാണ് യശസ്വി ജയ്സ്വാൾ. കെഎൽ രാഹുലിനൊപ്പം ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ മികച്ച തുടക്കമായിരുന്നു ജയ്സ്വാൾ‌ ഇന്ത്യക്ക് നൽകിയത്. 91 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഉണ്ടാക്കി. പിന്നീട് രാഹുലും സായി സുദർശനും പുറത്തായതോടെ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിനെ കൂട്ടുപിടിച്ചുകൊണ്ടാണ് ജയ്സ്വാൾ ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. ഇതിനിടെയാണ് തന്റെ സെഞ്ച്വറിയിലേക്കും താരം എത്തിയത്.

159 പന്തിൽ‌ 16 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു ജയ്സ്വാൾ 101 റൺസ് നേടിയത്. ഇം​ഗ്ലണ്ട് ഫാസ്റ്റ് ബോളർമാരെയൊന്നും പേടിക്കാതെ വലിയ ആത്മവിശ്വാസത്തോടെയുളള ഇന്നിങ്സാണ് യശസ്വി കാഴ്ചവച്ചത്. ഇത് താരത്തിന്റെ ചില ഷോട്ടുകളിലെല്ലാം കൃത്യമായി കാണാമായിരുന്നു. ആദ്യ ടെസ്റ്റിലെ ജയ്സ്വാളിന്റെ മിന്നും സെഞ്ച്വറിയിൽ ട്രോളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തിയിരുന്നു.

ഇം​ഗ്ലണ്ട് ടീമിന്റെ പുതിയ പേടിസ്വപ്നം ഇനി ജയ്സ്വാൾ ആണെന്നാണ് ആരാധകർ പറയുന്നത്. എന്തൊരു പ്ലെയറാണ് അവനെന്ന് കുറിച്ചുകൊണ്ടായിരുന്നു മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ജയ്സ്വാളിനെ പ്രശംസിച്ചത്. മൈക്കൽ വോണിന് പുറമെ ഇർഫാൻ പത്താൻ, സഞ്ജയ് മഞ്ജരേക്കർ, അഞ്ജും ചോപ്ര എന്നീ  മുൻ ഇന്ത്യൻ താരങ്ങളും സെഞ്ച്വറി പ്രകടനത്തിൽ യുവതാരത്തെ പ്രശംസിച്ച് രം​ഗത്തെത്തി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി