ആ ഇന്ത്യൻ താരത്തെ മാതൃകയാക്കുക എല്ലാവരും, അദ്ദേഹത്തെ പോലെ കളിച്ചാൽ നമുക്ക് പരമ്പരയിൽ തിരിച്ചുവരാം; സൂപ്പർതാരത്തെ മാതൃകയാക്കാൻ ഓസ്‌ട്രേലിയക്ക് നിർദേശവുമായി മൈക്കിൾ ഹസി

ഇന്ത്യയുമായി നടക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഓസ്ട്രേലിയ നേരിടുന്ന ബാറ്റിങ് ബുദ്ധിമുട്ടുകളെ മറികടക്കാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരോട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കണ്ട് പഠിക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കിൾ ഹസ്സി അഭ്യർത്ഥിച്ചു. രോഹിത് ഇതുവരെ സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെന്ന് മുൻ താരം പറഞ്ഞു.

നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 120 റൺസ് നേടിയ ഇന്ത്യൻ നായകൻ ആതിഥേയരെ 223 റൺസിന്റെ ലീഡിലേക്ക് സഹായിച്ചു. ഡൽഹിയിലെ ആദ്യ ഇന്നിംഗ്‌സിൽ 32 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സിൽ വേഗത്തിൽ 31 റൺസ് നേടി തന്റെ ടീമിനെ വിജയതീരത്തിലേക്ക് അടുപ്പിച്ചു.

ഇന്ത്യൻ ബാറ്റർമാർ ഇത്തരം പിച്ചുകളിൽ കളിച്ച് വളർന്നിട്ടുണ്ടെന്നും രോഹിതല്ലാതെ മറ്റൊരു ബാറ്ററും സ്പിന്നിനെതിരെ കാര്യക്ഷമമായി കാണപ്പെട്ടിട്ടില്ലെന്നും ഹസി ദ ടെലിഗ്രാഫിനോട് പറഞ്ഞു. അദ്ദേഹം വിശദീകരിച്ചു:

“വ്യക്തമായും, ഓസ്‌ട്രേലിയക്കാർക്ക് രോഹിത് ശർമ്മയുടെ പുസ്തകത്തിൽ നിന്ന് പിടിക്കാം അവൻ ബാറ്റ് ചെയ്ത രീതിയിൽ നിന്ന് പഠിക്കാം. ബാറ്റിംഗ് ദുസഹകരമായ പിച്ചിൽ അവൻ ബാറ്റ് ചെയ്ത രീതി ശരിക്കും അഭിനന്ദനം അർഹിക്കുന്നതാണ്, അതിൽ നിന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ പഠിക്കണം .”

“ഇന്ത്യൻ ബാറ്റ്സ്മാൻമാർ അത്തരം പിച്ചുകളിൽ കളിച്ച് വളർന്നവരാണ്, അതിനാൽ അവരുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. പക്ഷേ, രോഹിതിനെ പോലെ കളിക്കാൻ ആർക്കും പറ്റിയില്ല. ഉദാഹരണത്തിന്, എനിക്ക് മാത്യു ഹെയ്ഡനെപ്പോലെ ബാറ്റ് ചെയ്യാൻ കഴിയില്ല.”

സ്വീപ്പ് ഷോട്ടിനെ അമിതമായിട്ട് ആശ്രയിച്ചാണ് ഓസ്‌ട്രേലിയൻ താരങ്ങൾ കെണിയിൽ വീണത്. സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മാത്യു കുഹ്‌നെമാൻ എന്നിവരുൾപ്പെടെ നാല് ഓസീസ് ബാറ്റർമാർ വീണു, സന്ദർശകർ 61-1ൽ നിന്ന് 113ന് ഓൾഔട്ടായി.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം