നമ്മളുടെ ഓരോ തുപ്പും മലര്‍ന്നു കിടന്നാണ്, അത് വീഴുന്നത് നമ്മുടെ തന്നെ നെഞ്ചിലാണ്

പണ്ടൊരു കാലമുണ്ടായിരുന്നു ചൂടൂതി കുടിക്കുന്ന കട്ടന്‍ചായയും, ചൂട് പരിപ്പുവടയും, ഒരു ഗ്രാമം മുഴുവനും ഉള്‍ക്കൊള്ളുന്ന ഒരു വീടിന്റെ ഇരിപ്പുമുറിയും, ദൂരദര്‍ശനിലെ ക്രിക്കറ്റും, കരഘോഷങ്ങളും, നെടുവീര്‍പ്പുകളും, എന്തിന് കണ്ണുനീര് പോലും പൊഴിഞ്ഞിരുന്ന ഒരോര്‍മ്മക്കാലം.. അന്ന് സച്ചിന്റെ സെഞ്ച്വറിക്കും, ദാദയുടെ കണ്ണ് ചിമ്മിയുള്ള ഓഫ്സൈഡ് ഷോട്ടുകള്‍ക്കും, ദ്രാവിഡിന്റെ പക്വതക്കും, സഹീര്‍ഖാന്റെ വിക്കറ്റുകള്‍ക്കും, കുംബ്ലേയുടെ ആഘോഷങ്ങള്‍ക്കും പിന്നിങ്ങോട്ട് വന്നാല്‍ ഗംഭീര്‍ മുതല്‍ യുവരാജ് മുതല്‍ ധോണിയുടെ സിക്‌സും, ഇര്‍ഫാന്റെ ഹാട്രിക്കും, ജോഗീന്തര്‍ ശര്‍മ്മയുടെ ബൗളിങ്ങും ശ്രീശാന്തിന്റെ കാച്ചും ആഘോഷമാക്കിയ ആളുകള്‍.

പിന്നീടെന്നോ ടീം ഇന്ത്യ എന്നത് മുംബൈ ഇന്ത്യന്‍സ് എന്നും, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നും, റോയല്‍ ചല്ലെന്‍ജേഴ്‌സ് എന്നും, പിന്നെയും പല പല പേരുകളായി തിരിഞ്ഞു. നമ്മള്‍ എന്നത് ഞാനും നീയും എന്നായി മറ്റേതൊരു രാജ്യവും സ്വന്തം കളിക്കാരുടെ അര്‍ദ്ധസെഞ്ച്വറികളെപ്പോലും ആഘോഷമാക്കുമ്പോള്‍, നമുക്ക് സെഞ്ച്വറികളുടെ എണ്ണവും, ഡബിള്‍ സെഞ്ച്വറികളും, ലോകകപ്പ് നേട്ടങ്ങളും എല്ലാം ട്രോളിനുള്ള വകകളായി..

ICC പേജ് എടുത്താല്‍ നമുക്ക് കാണാന്‍ ഷാകിബിനെ ട്രോള്ളുന്ന ബംഗാളിയെയോ, ബാബറിനെ ട്രോള്ളുന്ന പാകിസ്ഥാനിയെയോ, സ്റ്റോക്‌സിനെ ട്രോള്ളുന്ന ഇംഗ്‌ളീഷ്‌കാരനെയോ, ബാവുമയേ ട്രോള്ളുന്ന ആഫ്രിക്കനെയോ കിട്ടില്ല പക്ഷേ സച്ചിനേയും, കോഹ്ലിയെയും,ധോണിയെയും, രോഹിത്തിനെയും, KL രാഹുലിനെയും ഒക്കെ ട്രോള്ളുന്ന ഇന്ത്യക്കാര്‍ അവിടെ സുലഭമാണ്.

നമ്മളുടെ ഓരോ തുപ്പും മലര്‍ന്നു കിടന്നാണെന്നും അത് വീഴുന്നത് നമ്മുടെ തന്നേ നെഞ്ചിലാണെന്നും തിരിച്ചറിയുന്നിടത് ഫാന്‍ ഫൈറ്റിന് ഒരു അന്ത്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.  IPL കാലത്ത് ഒരു ആവേശത്തിന് മാത്രമുള്ളതാകട്ടെ fan fighting എന്ന് ആഗ്രഹിക്കുന്നു.

കടപ്പാട്: ക്രിക്കറ്റ് വൈബ്സ്-365

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ