വലിയ ധോണിയാകാൻ ഉദ്ദേശിച്ച് ചെയ്തതാണെങ്കിൽ പാളിപ്പോയി ഹാർദിക്ക്, അയാൾ ചെയ്ത മണ്ടത്തരം കണ്ടപ്പോൾ സഞ്ജു ചെയ്ത ബുദ്ധി ശ്രദ്ധിച്ചോ; സ്വന്തം താരങ്ങളെ ഇത്രയും വിശ്വാസമില്ലാത്ത നായകൻ വേറെ ഇല്ല

ഞായറാഴ്ച അഹമ്മദാബാദിൽ രാജസ്ഥാൻ റോയൽസിനോട് (ആർആർ) തോറ്റ ഗുജറാത്ത് ടൈറ്റൻസ്ക് നായകൻ ഹാർദിക് പാണ്ഡ്യ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത് . സഞ്ജു സാംസണോട് ഇന്നലെ അദ്ദേഹം പെരുമാറിയ രീതി വലിയ വിമർശനത്തിന് കാരണമായപ്പോൾ നായകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങളും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മത്സരത്തിലേക്ക് വന്നാൽ ഐപിഎല്ലിലെ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് 3 വിക്കറ്റ് വിജയം ആഘോഷിച്ചു. ഗുജറാത്ത് മുന്നോട്ടുവെച്ച 178 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ രാജസ്ഥാൻ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണും ഷിമ്രോൺ ഹെറ്റ്മെയറും ചേർന്നാണ് രാജസ്ഥാന് ഒരിക്കലും കിട്ടില്ല എന്ന് കരുതിയ വിജയം ഒരുക്കിയത്.

ഒരു ഘട്ടത്തിൽ, രാജസ്ഥാന് 48 പന്തിൽ 112 റൺസ് വേണ്ടിയിരുന്നപ്പോൾ ഗുജറാത്ത് മത്സരത്തിൽ ബഹുദൂരം മുന്നിൽ ആയിരുന്നു. എന്നിരുന്നാലും, സഞ്ജു സാംസൺ നടത്തിയ കൗണ്ടർ അറ്റാക്കിന് ശേഷം നിറഞ്ഞാടിയ ഷിംറോൺ ഹെറ്റ്‌മെയറുടെ മികവിലാണ് ടീം ജയിച്ച് കയറിയത്.

മോഹിത് ശർമ്മയുടെ രണ്ട് ഓവർ ബാക്കി നിന്നപ്പോൾ , അവസാന ഓവർ സ്പിന്നർ നൂർ അഹമ്മദിന് നൽകാൻ ഹാർദിക് പാണ്ഡ്യ തീരുമാനിച്ചു, അത് തെറ്റായ നീക്കമാണെന്ന് പിന്നീട് തെളിഞ്ഞു. തന്റെ രണ്ട് ഓവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി അവരുടെ ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റ് ആകേണ്ടിയിരുന്ന മോഹിതിനെ പിന്തുണയ്‌ക്കാത്തതിന് ആരാധകർ ഹാർദിക്കിനെയും ജിടി മാനേജ്‌മെന്റിനെയും ട്രോളി. ഒരു പേസും ഇല്ലാത്ത സന്ദീപ് ശർമ്മയെ അവസാന 2 ഓവറുകൾ വിശ്വസിച്ച് ഏൽപ്പിച്ച സഞ്ജുവിനെ പോലെ ഹാർദിക്കിനും ചെയ്യാമായിരിന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല.

വലിയ ധോണിയാകാൻ ഉദ്ദേശിച്ച നടത്തിയ നീക്കം ആണെങ്കിൽ അത് പാളി പോയി എന്നും ആരാധകർ പറഞ്ഞു. അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞ താരത്തിന് പകരം എന്തിനാണ് ഈ ടൂർണമെന്റിൽ ആദ്യ മത്സരം കളിച്ച നൂറിന് അവസരം നൽകിയതെന്നും ആരാധകർ ചോദിക്കുന്നു. മോഹിതിനെ പോലെ ഇത്രയും പരിചയസമ്പന്നനായ ഒരു ബോളർ ഉള്ളപ്പോൾ ഈ നീക്കം മോശമായി പോയി എന്നും ആരാധകർ ട്രോളുന്നു.

Latest Stories

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന