വർക്കിങ് ഡേയിൽ പോലും മൈതാനം നിറച്ച് സച്ചിൻ എഫ്ഫക്റ്റ്, പ്രമുഖരിൽ പലർക്കും പറ്റാത്ത റേഞ്ച് ഓഫ് ഷോട്ട്; 52 കാരന്റെ അഴിഞ്ഞാട്ടത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം

1983 സിനിമയിൽ അനൂപ് മേനോൻ പറയുന്ന ഒരു ഡയലോഗ് അക്ഷരാർത്ഥത്തിൽ 52 ആംവയസ്സിൽ നടപ്പിലാക്കിയ ഒരു ചെറിയ ഇന്നിംഗ്സ് വിരമിച്ച ഒരാളുടെ കളി കാണുവാൻ ഒരു വർക്കിംഗ്‌ ഡേ യിൽ 60000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ ഏകദേശം പരിപൂർണമായ അന്തരീക്ഷം. പ്ലക് കാർഡുകൾ കൊണ്ട് സമ്പന്നമായ നിലയിൽ ബാറ്റിംഗിന് ഇറങ്ങുന്ന സച്ചിൻ.

തന്റെ പീക് സമയത്ത് കളിച്ചിരുന്ന ഷോട്ടുകൾ കൊണ്ട് കളം നിറയുന്ന കാഴ്ച,, വിക്കറ്റ് നു ഇടയിലുള്ള ഓട്ടത്തിലും എല്ലാവരെയും അമ്പരിപിക്കുന്നു. 5 ത്‌ സ്റ്റമ്പിൽ വന്ന പന്തിനെ മുട്ട് കുത്തി ഇരുന്നു അടിച്ച കവർ ഡ്രൈവിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക,,, പുറം വേദന മൂലം ഒഴിവാക്കിയ,, വല്ലപ്പോഴും മാത്രം കളിച്ചിരുന്ന പുൾ ഷോട്ട് രണ്ടു തവണ അതിർത്തി വര ചുംബിക്കുമ്പോൾ വീണ്ടും ആ പഴയ 25 കാരനെ ഓർമ്മിപ്പിക്കുന്നു. ഫൈൻ ലെഗ് ലേക്ക് പറന്ന സിക്സർ അതിന്റെ മാറ്റ് എത്രയാണ് എന്ന് ഒന്നൂടെ പരിശോധിക്കേണ്ടി വരും തീർച്ച,, 4,6,4 എന്നിങ്ങനെ തുടർച്ചയായി 3 ബൗണ്ടറി.

ട്രംലേറ്റ് നെ ക്രീസ് വിട്ടിറങ്ങി നേടിയ ഫോർ,, പണ്ട് അതെ ബൗളറേ പണ്ട് സിക്സർ പായിച്ച ഓർമ്മകളിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ നേരിട്ട ഏറ്റവും മോശം പന്തിൽ പുറത്താവുമ്പോൾ പതിവ് പോലെ സ്റ്റേഡിയം നിശബ്ദതയിൽ നീങ്ങി. മാറ്റം ഒന്ന് മാത്രമാണ് മാറാത്തത് എന്നൊരു ചൊല്ലുണ്ട് അതിനോടൊപ്പം ഒന്നൂടെ ചേർക്കണം. സച്ചിന്റെ ഷോട്ടുകളുടെ ഭംഗി അതൊന്നും ഒരു കാലത്തും പോവൂല്ല.

ചെറിയ ഇന്നിങ്സ് ആണെങ്കിൽ പോലും മനസിന്‌ കുളിർമയേകിയ ഇന്നിങ്സ്. വളരെ ചെറിയ ഒരു കുട്ടി ഒരു പ്ലക്ക് കാർഡ് ഉയർത്തി ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്റെ അച്ഛന്റെ ഹീറോയെ കാണാൻ ആണെന്ന്. മറ്റൊരു പെൺകുട്ടി pls സച്ചിൻ എനിക്ക് ഒരു ഓട്ടോഗ്രാഫ് തരു,,, എന്റെ മരണത്തിനു മുൻപ് ഞാൻ ആഗ്രഹിക്കുന്ന മൂല്യമുള്ള ഒരു വിഷയമാണ് അത്.

കാലങ്ങൾ മാറി മറിഞ്ഞാലും സച്ചിൻ സച്ചിൻ സച്ചിൻ എന്ന മന്ത്രം മൈതാനത്ത് ഒരു സംഗീത സംവിധായകന്റെയും സഹായമില്ലാതെ ഉച്ഛരിക്കു കൊണ്ടേയിരിക്കും.

എഴുത്ത് : Sarath Kathal Mannan
കുറിപ്പ്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും