'എന്റെ ചെറുമക്കള്‍ പോലും ഞാന്‍ കുറിച്ച റെക്കോഡുകള്‍ ഓര്‍ക്കില്ല, എന്നാല്‍ ഒരു കാര്യം ഓര്‍ക്കും'; വൈറലായി ദ്രാവിഡിന്റ വാക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ താരമാണ് രാഹുല്‍ ദ്രാവിഡ്. വിരമിക്കലിനു ശേഷവും പരിശീലകനായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ കുറിച്ച് ദ്രാവിഡ് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ആരാധകര്‍ കുതിപ്പൊക്കിയിരിക്കുകയാണ്. തന്റെ റെക്കോഡുകള്‍ വരുംകാലത്ത് ആരും ഓര്‍ക്കില്ലെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം കളിച്ചത് ആരും മറക്കില്ലെന്നാണ് ഒരിക്കല്‍ ദ്രാവിഡ് പറഞ്ഞത്.

“ഞാന്‍ കരിയറില്‍ ടെസ്റ്റ് ക്രിക്കറ്റിലും ഒപ്പം ഏകദിന ഫോര്‍മാറ്റിലും 10000ലേറെ അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുണ്ട്. ഒരു പക്ഷേ എന്റെ ചെറുമക്കള്‍ പോലും ഞാന്‍ അടിച്ചെടുത്ത ഈ പതിനായിരം റണ്‍സിന്റെ ചരിത്രവും ഒപ്പം ഞാന്‍ സ്വന്തം പേരില്‍ കുറിച്ചിട്ട ഈ റെക്കോഡുകളും ഓര്‍ക്കണമെന്നില്ല.”

“പക്ഷേ ഞാന്‍ സച്ചിന്‍ എന്ന ഇതിഹാസ താരത്തിനൊപ്പം ബാറ്റ് ചെയ്തതും ഒപ്പം സച്ചിന്റെ ടീമിനൊപ്പം കളിച്ചതായും അവര്‍ ഓര്‍ക്കും. ഏത് കാലത്തിലെ ജനറേഷനായാലും അവര്‍ സച്ചിനെന്ന ക്രിക്കറ്ററെ മറക്കില്ല” ദ്രാവിഡ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ എന്നിവര്‍ക്ക് ശേഷം ആദ്യമായി പതിനായിരം റണ്‍സ് അടിച്ചെടുത്ത താരമാണ് ദ്രാവിഡ്. 164 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 13288 റണ്‍സും 344 ഏകദിനങ്ങളില്‍ നിന്നായി 10889 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു