പരമ്പര നേടിയാല്‍ വിന്‍ഡീസിനെ കാത്ത് വമ്പന്‍ തുക; തിരിച്ചടിച്ചാല്‍ ഇംഗ്ലണ്ടിന് അതിന്റെ ഇരട്ടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയാന്‍ വിന്‍ഡീസ് ടീമിനെ കാത്ത് വമ്പന്‍ തുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വിജയിച്ചാല്‍ 23800 പൗണ്ടാകും വിന്‍ഡീസ് ടീമിന് ലഭിക്കുക. ഏകദേശം 21 ലക്ഷത്തിലധികം രൂപയാണിത്. ആദ്യ മത്സരം വിജയിച്ചിരുന്നതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജയിച്ചാല്‍ വിന്‍ഡീസിന് ഈ ബോണസ് തുക ലഭിക്കും.

അതേസമയം, അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയാല്‍ ഇതിലും ഇരട്ടി ബോണസ് തുകയാകും അവര്‍ക്ക് ലഭിക്കുക. പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് തിരിച്ചടിച്ച് വിജയം നേടിയാല്‍ ടീമിലെ താരങ്ങള്‍ ഓരോരുത്തര്‍ക്കും 6500 പൗണ്ട് ലഭിക്കും. ഏകദേശം 6 ലക്ഷം രൂപയാണിത്.

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച് തോല്‍വി വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് അടുത്ത കളി ജയിച്ചു കയറാനുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ ആദ്യം കളിച്ച ടീമില്‍ പ്രകടമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന റൂട്ട് വ്യാഴാഴ്ച മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തും.

England beat West Indies by 232 runs in final Test; Windies win ...

ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ജൂലൈ 16 മുതല്‍ 20 വരെയാണ് രണ്ടാം ടെസ്റ്റ്. 24 മുതല്‍ 28 വരെയാണ് അവസാന മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. സോണി സിക്‌സില്‍ മത്സരങ്ങള്‍ കാണാം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു