അയര്‍ലന്‍ഡിനെതിരായ ഏകദിനം; ഇംഗ്ലണ്ടിന് ജയം

അയര്‍ലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആറു വിക്കറ്റിനാണ് അലര്‍ലന്‍ഡിന്റെ പരാജയം. 173 റണ്‍സ് എന്ന അനായാസ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 28ാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അലര്‍ലന്‍ഡ് 44.4 ഓവറില്‍ 172 റണ്‍സിന് എല്ലാവരും പുറത്തായി. 59 റണ്‍സെടുത്ത കുര്‍ട്ടിസ് കാംഫെറാണ് ടോപ് സ്‌കോറര്‍. 40 റണ്‍സെടുത്ത ആന്‍ഡി മക്ബ്രിന്‍ 22 റണ്‍സ് വീതമെടുത്ത ഗാരെത് ഡെലാനി, കെവിന്‍ ഒബ്രിയന്‍ എന്നിവരും ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 8.4 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത ഡേവിഡ് വില്ലി അഞ്ച് വിക്കറ്റ് നേടി. സാഖിബ് മഹമൂദ് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലൊന്ന് പതറിയിരുന്നു. 59 വിക്കറ്റ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മൂന്ന് വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശേഷം 20 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും. പിന്നീട് ഒത്തുചേര്‍ന്ന സാം ബില്ലിംഗ്‌സ്- ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ബില്ലിംഗ്‌സ് 64 റണ്‍സും മോര്‍ഗന്‍ 36 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. ജാസണ്‍ റോയ്(24), ജോണി ബെയര്‍സ്റ്റോ(2), ജെയിംസ് വിന്‍സ്(25), ടോം ബാന്‍ടന്‍(11) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായത്.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!