ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നു, ഇന്ത്യൻ പ്രതീക്ഷ ഇനി അയാളിൽ

വലിയ ലീഡ് മോഹിച്ച ഇന്ത്യക്ക് ആദ്യ സെക്ഷനിൽ അപ്രതീക്ഷിത തിരിച്ചടി. തുടക്കത്തിൽ തന്നെ വിശ്വസ്തൻ പൂജാരയുടെയും യുവ താരം ശ്രേയസ് അയ്യരുടെയും പന്തിന്റെയും താക്കൂറിന്റെയും വിക്കറ്റുകൾ നഷ്ടമായിരിക്കുന്നു. നാളെ ഒരു ദിവസം മുഴുവൻ ഉള്ളതിനാൽ തന്നെ ഇന്ന് അവസാന സെക്ഷൻ വരെ പിടിച്ചുനിൽക്കേണ്ടത് ഇന്ത്യക്ക് ആവശ്യമാണ്. 400 റൺസിന് മുകളിൽ ഒരു ലീഡാണ് ടീം പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യക്ക് 361 റൺസിന്റെ ലീഡാണ് ഉള്ളത്.

കുറെ നാളുകൾക്ക് ശേഷം പൂജാര സ്റ്റൈൽ ഇന്നിങ്‌സാണ് ഇന്ന് കാണാൻ സാധിച്ചത്. 66 റൺസുകൾ നേടിയ ഇന്നിങ്സിൽ പിഴവുകൾ വളരെ കുറവായിരുന്നു. തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരോട് തനിക്ക് ഇനി ഒരുപാട്സമയം ബാക്കിയുണ്ടെന്ന് ഇന്നിംഗ്സിലൂടെ തെളിയിക്കാൻ താരത്തിനായി. ഷോർട് ബോളുകൾ തന്നെയാണ് ഇത്തവണയും ശ്രേയസിന് പണിയായത്. പന്താകട്ടെ അർദ്ധ സെഞ്ചുറി നേടി കഴിഞ്ഞാണ് മടങ്ങിയത്. താക്കൂർ പതറിയ ഇന്നിങ്‌സാണ് കളിച്ചത്.

എന്തായാലും 400 റൺസിന് മുകളിൽ ഉള്ള സ്കോർ മാത്രമായിരിക്കും ഇന്ത്യൻ ലക്‌ഷ്യം. കിവീസിന് എതിരെ ഉള്ള ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം കണ്ടവർ ആരും അവരെ വിലകുറച്ച് കാണില്ല. അതിനാൽ തന്നെ അവരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ ശ്രമിക്കുക എന്നുറപ്പാണ്. വാലറ്റം ഉൾപ്പടെ മികച്ച ഫോമിൽ ഉള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ.

ജഡേജയിലാണ് ഇന്ത്യൻ ഇന്നിങ്സിന്റെ പ്രതീക്ഷ മുഴുവൻ. താരം ക്രീസിൽ തുടരുന്ന സമയം പോലെ ഇരിക്കും ലീഡ് എത്ര കയറും എന്നത്.

ജഡേജ- ഷമി സഖ്യമാണ് നിലവിൽ ക്രീസിലുള്ളത്.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു