ചെന്നൈയ്ക്ക് ഷോക്ക്, ഇംഗ്ലണ്ടിന് ഇടിത്തീ; സൂപ്പര്‍ താരം ഐ.പി.എല്ലില്‍ നിന്നും ലോക കപ്പില്‍ നിന്നും പിന്മാറി!

പ്ലേഓഫ് മത്സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനും ടി20 ലോക കപ്പിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും അപ്രതീക്ഷിത തിരിച്ചടിയേകി ഓള്‍റൗണ്ടര്‍ സാം കറെന്റ പിന്മാറ്റം. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും അതിനു ശേഷം ആരംഭിക്കുന്ന ടി20 ലോക കപ്പില്‍ നിന്നും താരം പിന്മാറി.

ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങളും ലോക കപ്പും നഷ്ടമായതില്‍ നിരാശയുണ്ടെന്നു സാം കറെന്‍ പ്രതികരിച്ചു. ‘ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനിനൊപ്പമുള്ള സമയം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ടീമംഗങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിന്മാറ്റത്തെക്കുറിച്ച് എനിക്കു ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പക്ഷെ ഈ അതിശയിപ്പിക്കുന്ന ഇടത്തു നിന്നും ഞാന്‍ മടങ്ങുകയാണ്. അടുത്ത കുറച്ചു ദിവസങ്ങളില്‍ എവിടെയായാലും ടീമിനെ പിന്തുണച്ച് ഞാനുണ്ടാവും. സിഎസ്‌കെ ടീം മുന്നോട്ടു തന്നെ പോവുമെന്നും കിരീടം നേടുമെന്നും എനിക്കുറപ്പുണ്ട്’ സാം കറെന്‍ കൂട്ടിച്ചേര്‍ത്തു.

Sam Curran, CSK, Sam Curran CSK, Chennai Super Kings - CricketAddictor

ഇന്ത്യയില്‍ നടന്ന ഐപിഎല്‍ 14ാം സീസണിന്റെ ആദ്യപാദത്തില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു സാം കറെന്‍ കാഴ്ചവച്ചത്. പക്ഷെ യുഎഇയിലെ രണ്ടാംപാദത്തില്‍ താരത്തിനു ഫോം ആവര്‍ത്തിക്കാനായില്ല. ഇതേ തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

ബാറ്റിംഗിലും ബോളിംഗിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് സാമെന്നതിനാല്‍ താരത്തിന്റെ പിന്മാറ്റം ഇംഗ്ലണ്ടിനെ ഉലച്ചിട്ടുണ്ട്. സാമിനു പകരം ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സഹോദരനും ഓള്‍റൗണ്ടറുമായ ടോം കറെനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്