'ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവനെ അനുകരിക്കുക'; സര്‍ഫറാസ് ഖാന് ഉപദേശവുമായി കൈഫ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യശസ്വി ജയ്സ്വാളിനെ മാതൃകയാക്കണമെന്ന് സര്‍ഫറാസ് ഖാനെ ഉപദേശിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ച ജയ്സ്വാളിന്റെ കളിയോടുള്ള സമീപനം സര്‍ഫറാസ് അനുകരിക്കണമെന്ന് കൈഫ് ഉപദേശിച്ചു.

രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് വലംകൈയ്യന്‍ ബാറ്ററായ സര്‍ഫറാസ് ഖാന്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണ് അദ്ദേഹം നേടി. തന്റെ ഗംഭീരമായ അരങ്ങേറ്റം വിനാശകരമായ റണ്ണൗട്ടില്‍ അവസാനിച്ചെങ്കിലും, നിര്‍ഭയവും സ്ഥിരതയുള്ളതുമായ ബാറ്റിംഗ് ശൈലി പ്രകടമാക്കിയ ജയ്സ്വാളില്‍ നിന്ന് സര്‍ഫറാസ് പഠിക്കുന്നത് തുടരണമെന്ന് കൈഫ് വിശ്വസിക്കുന്നു.

സീനിയര്‍ താരം തിരിച്ചെത്തിയതിന് ശേഷം ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിന്റെ സ്ഥാനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ കൈഫിനോട് ചോദിച്ചപ്പോള്‍, യശസ്വി ജയ്സ്വാളിനെ മാതൃകയാക്കി റണ്‍സ് നേടണമെന്ന് കൈഫ് പറഞ്ഞു.

സര്‍ഫറാസ് ഖാന്‍ ഇപ്പോള്‍ യശസ്വി ജയ്സ്വാളിനെ തന്റെ റോള്‍ മോഡലായി കാണണം. അടുത്തിടെയാണ് ജയ്‌സ്വാള്‍ അരങ്ങേറ്റം കുറിച്ചത്. നിങ്ങള്‍ ടീമിലെത്തിക്കഴിഞ്ഞാല്‍, ശ്രദ്ധ വ്യതിചലിക്കാതെ റണ്‍സ് നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തന്റെ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ഇരട്ട സെഞ്ച്വറിയോ സെഞ്ച്വറിയോ പോലുള്ള നാഴികക്കല്ലുകള്‍ നേടി ജയ്സ്വാളിനെ അനുകരിക്കണം- കൈഫ് പറഞ്ഞു.

ഇത് സര്‍ഫറാസിന്റെ അരങ്ങേറ്റ മത്സരമായതിനാല്‍ വലിയ സ്‌കോര്‍ ചെയ്യാനുള്ള സമ്മര്‍ദ്ദം അദ്ദേഹത്തില്‍ ഉണ്ടാകില്ലെന്നും അത് മുതലാക്കണമെന്നും കൈഫ് പറഞ്ഞു. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ 171 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്.

നിങ്ങള്‍ ആദ്യമായി ദേശീയ ടീമിനായി കളിക്കുമ്പോള്‍, ഉയര്‍ന്ന സ്‌കോര്‍ ചെയ്യാന്‍ സമ്മര്‍ദ്ദമില്ല. ഇത് കാര്യമായ നേട്ടമാണ്. അവസരം മുതലാക്കാനും ഇരട്ട സെഞ്ച്വറി നേടാനും വലിയ സ്‌കോറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിലെ നിങ്ങളുടെ സ്ഥാനത്തെക്കുറിച്ച് ഊന്നിപ്പറയാതിരിക്കാനും ഞാന്‍ നിര്‍ദ്ദേശിക്കുന്നു. സ്ഥിരമായി സ്‌കോര്‍ ചെയ്യുന്നത് തുടരുക- കൈഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാൻ ആരാധിക്കുന്നത് രോഹിത്തിനെയോ സച്ചിനെയോ കോഹ്‍ലിയെയോ അല്ല, ബഹുമാനം നൽകുന്നത് ആ ഇന്ത്യൻ താരത്തിന് മാത്രം; തുറന്നടിച്ച് പാറ്റ് കമ്മിൻസ്

ഷാംപൂ കുപ്പി കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും.. പ്രമോഷന് ഡ്രസ് തിരയാന്‍ സമയമെടുക്കും, അതിനാല്‍ തോന്നുന്നത് ഇടും: വിജയ് ദേവരകൊണ്ട

ബൂത്തില്‍ പോലും സ്വന്തം ചിഹ്നം കാണിക്കാന്‍ സാധിക്കുന്നു; കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്: അനശ്വര രാജൻ

രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി

IPL 2024: 'ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് ഇമ്മാതിരി പണി ചെയ്യരുത്'; ലഖ്‌നൗ ഉടമയ്‌ക്കെതിരെ മുന്‍ താരങ്ങള്‍

ഹിന്ദി സംസാരിക്കുന്ന ഒരു സൗത്തിന്ത്യക്കാരൻ്റെ കഥാപാത്രങ്ങളാണ് ബോളിവുഡിൽ നിന്നും എന്നെ തേടി വരുന്നത്: ഫഹദ് ഫാസിൽ

ടി 20 ആ ഇന്ത്യൻ താരം കളിക്കുമ്പോൾ അത് ഏകദിനം പോലെ തോന്നുന്നു, ആളുകൾക്ക് ബോർ അടിപ്പിക്കുന്ന ഗെയിം കളിക്കുന്നത് അവൻ; മുൻ ഓസ്‌ട്രേലിയൻ താരം പറയുന്നത് ഇങ്ങനെ

സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചൗടാലയുടെ കത്ത്‌

ടീം മൊത്തം അവന്റെ തലയിൽ ആണെന്നാണ് വിചാരം, അത് തെറ്റ് ആണെന്ന് മനസിലാക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ മിച്ചൽ മക്ലെനാഗൻ