Ipl

സൂപ്പർ താരങ്ങളുടെ മോശം ഫോമിൽ ആശങ്കപ്പെടേണ്ട, ലോക കപ്പിൽ കളി മാറും

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രീമിയർ ലീഗിന്റെ ആവേശത്തിനിടയിലും ആശങ്കപെടുന്നത് അവരുടെ സൂപ്പർ താരങ്ങളുടെ മോശം ഫോം കണ്ടിട്ടാണ്. നായകൻ രോഹിത്, മുൻ നായകൻ കോഹ്ലി , ഓൾ റൗണ്ടർ ജഡേജ , പ്രധാന ബൗളറുമാരായ സിറാജ്, ബുംറ എന്നിവരാണ് മോശം ഫോമിലൂടെ കടന്നുപോകുന്നത്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ സൂപ്പർ താരങ്ങൾ അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ കഴിഞ്ഞ വർഷത്തെ പോലെ ആദ്യ റൗണ്ടിൽ തന്നെ തിരിച്ചുപോകേണ്ട അവസ്ഥ വരുമോ എന്നാണ് ആരാധക പേടി.

എന്നാൽ ആരാധകർ പേടിക്കേണ്ട ” അർദ്ധ വാർഷിക പരീക്ഷയിൽ ഉഴപ്പിയിട്ട്” വാർഷിക പരീക്ഷയിൽ നല്ല മാർക്കോടെ സ്ഥിരം ജയിക്കുന്ന ആളുകളാണിവർ എല്ലാം. പോയ കാലങ്ങളിൽ ഒരുപാട് ടൂർണമെന്റുകൾ തുടർച്ചായി കളിച്ചതിന്റെ ക്ഷീണം ഇവർക്കെല്ലാമുണ്ട്. വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്ക് ചിലപ്പോൾ സംഭവിക്കുന്ന ചെറിയ ചെറിയ കുഴപ്പങ്ങൾ മാത്രമേ ഇവർക്ക് സംഭവിച്ചിട്ടോള്ളൂ. അതിനാൽ തന്നെ പൂർണ ഫിറ്റ് ആയി ഇവരെ നമുക് പ്രതീക്ഷിക്കാം.

പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന പരമ്പരകളിൽ ചിലതിൽ സൂപ്പർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ആ വിശ്രമം താരങ്ങൾക്ക് വലിയ സഹായമാകും എന്നുറപ്പാണ്. “back to basics” കോഹ്ലിക്ക് ഒകെ വിശ്രമത്തിന്റെ നാളുകൾ സ്വയം ഒരു തിരിഞ്ഞുനോട്ടത്തിലേക്ക് ശ്രമിക്കാം. ഒരു കാലത്തെ തന്റെ പല ശക്തികളും ഇന്ന് വലിയ ദൗർബല്യം ആയിരിക്കുന്നു. സച്ചിൻ ഒരു കവർഡ്രൈവ് പോലും കളിക്കാതെ നേടിയ 248 റൺസ് ഇന്നിംഗ്സ് കോഹ്‌ലിക്ക് മാതൃകയാക്കാം. തനിക്ക് വന്ന പിഴവുകൾ പരിശോധിക്കാൻ ആഭ്യന്തര മത്സരങ്ങൾ കൂടുതലായി കളിക്കാനും കുറവുകളെ കഴിവുകളാക്കാനും ശ്രമിക്കാം.

പഠിച്ച് ക്ഷീണിച്ച സ്കൂൾ കുട്ടികൾക്ക് നൽകാറുള്ള വേനലവധി നൽകുന്ന പോലെ തുടർച്ചയായി മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് നൽകുന്ന വിശ്രമം തിരിച്ചുവരുമ്പോൾ പഴയതിലും ഫിറ്റ്‌ ആയി വരുമെന്ന് ഉറപ്പിക്കാം.

Latest Stories

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി