ഇനി ആ റെക്കോഡിന്റെ കാര്യം മിണ്ടരുത്, കൂറ്റൻ ജയത്തിന് പിന്നാലെ 18 മുമ്പ് വർഷം മുമ്പ് സ്ഥാപിച്ച തകർപ്പൻ റെക്കോഡ് മറികടന്ന് ഇന്ത്യ; ആരാധകർ ആവേശത്തിൽ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം ഇന്ത്യ 200 റൺസിന് വിജയിക്കുകയും മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂപ്പർ താരം വിരാട് കോഹ്‌ലിയും ഇല്ലാതെ തുടർച്ചയായി രണ്ടാമത്തെ മത്സരത്തിലും ഇറങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ പിഴച്ചില്ല. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 351 റൺസെന്ന വലിയ ടോട്ടൽ പടുത്തുയർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 85 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ കിഷൻ 77, ഹാർദ്ദിക് പാണ്ഡ്യ 70*, സഞ്ജു സാംസൺ 51, സൂര്യകുമാർ 35, ഋതുരാജ് 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം തന്നെ പിഴച്ചു. വെറും 88 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നിലംപൊത്തി. ഒൻപതാം വിക്കറ്റിൽ ക്രീസിലൊന്നിച്ച അൽസാരി ജോസഫ്-ഗുഡകേഷ് മോട്ടി സഖ്യമാണ് വിൻഡീസിനായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയുടെ കൂറ്റൻ സ്കോർ അവരെ മറ്റൊരു റെക്കോർഡിലേക്കും നയിച്ചു. ടീമിലെ ഒരു താരവും സെഞ്ച്വറി കണ്ടെത്താതെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ഇന്ത്യൻ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കക്ക് എതിരെ 18 വർഷങ്ങൾ മുമ്പ് സ്ഥാപിച്ച റെക്കോർഡാണ് മറികടന്നത്.

ഇന്ത്യയ്ക്കായി ശർദ്ദുൽ താക്കൂർ നാലു വിക്കറ്റു വീഴ്ത്തി. മുകേഷ് കുമാർ മൂന്നു പേരെ പുറത്താക്കി. കുൽദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു.

വ്യക്തിഗത 100 റൺസില്ലാതെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറുകൾ:

351/5 vs WI തരൗബ 2023
350/6 vs SL നാഗ്പൂർ 2005
349/7 vs പാക്ക് കറാച്ചി 2004
348/5 vs ബാൻ ധാക്ക 2004

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ