എടാ ഒരെണ്ണം മാത്രം എടുക്കെടാ, ഇല്ല ഇത് മുഴുവൻ എനിക്ക് വേണം; പാകിസ്ഥാൻ താരങ്ങളെ വട്ടം കറക്കിയ ആരാധകൻ; വീഡിയോ വൈറൽ

റോട്ടർഡാമിൽ നെതർലാൻഡ്‌സിനെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സര ഏകദിനത്തിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷദാബ് ഖാനും ഹാരിസ് റൗഫും ഒരു ആരാധകനുമായി രസകരമായ ആശയവിനിമയം നടത്തി. ഇത് കണ്ടുനിന്ന ആരാധകർക്കും ഇരുതാരങ്ങൾക്കും അതിശയമാവുകയും ചെയ്തു.

ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നിന്ന് ഈ ജോഡിക്ക് വിശ്രമം അനുവദിച്ചു, പാകിസ്ഥാൻ 3-0 ന് ക്ലീൻ സ്വീപ്പ് ലക്ഷ്യം വെച്ച് അവർ അത് കൃത്യമായി പൂർത്തിയാക്കി, പക്ഷേ നെതർലൻഡ്സ് കീഴടങ്ങുന്നതിന് മുമ്പ് ശരിക്കും വിറപ്പിച്ചു എന്ന് പറയാം.

ഹോം ടീമിന്റെബാറ്റിങ്ങിന്റെ സമയമായിരുന്നു അപ്പോൾ , ഷദാബും റൗഫും താരങ്ങൾക്കുള്ള ശീതളപാനീയങ്ങളുമായി നടക്കുക ആയിരുന്നു. ഇരുവരും ബൗണ്ടറി ലൈനിനോട് ചേർന്ന് നടക്കുന്ന സമയത്ത് കുറച്ച് ഫാൻസും ഇരുവർക്കും ഒപ്പം ചേർന്നു.

എന്നിരുന്നാലും, ഒരു ആരാധകൻ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. പാകിസ്ഥാൻ ഓൾ റൗണ്ടറിന്റെ അടുത്ത് എത്തിയ ആരാധകൻ അടുത്ത് എത്തിയ ആരാധകൻ, കണ്ണിമവെട്ടുന്ന സമയത്ത്, എല്ലാവരെയും അതിശയത്തിലാക്കി ക്രേറ്റിൽ നിന്ന് രണ്ട് ഡ്രിങ്ക്‌സ് എടുത്തു.

“ഏക് ഹി പകദ് നാ!” (ഒരെണ്ണം മാത്രം എടുക്കുക ) എന്ന് പറഞ്ഞുകൊണ്ട് ഷദാബ് ചിരിച്ചപ്പോൾ , പുഞ്ചിരിക്കുന്നതിന് മുമ്പ് ആരാധകന്റെ നേരെ കുറച്ച് നിമിഷങ്ങൾ ദേഷ്യത്തോടെ നോക്കിയ റൗഫിന് രസിച്ചില്ല. എന്തായാലും സംഭവം അവസാനം ചിരിയിൽ താനെ കലാശിച്ചു. ആരാധകർ എല്ലാം ക്യാമറ ഫ്ലാഷുകളുമായി ഈ രംഗം പടർത്തുകയും ചെയ്തു.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍