'സഞ്ജുവിനെ ഇറക്കരുത്, പ്ലെയിങ് ഇലവനിൽ ഒരു മാറ്റത്തിന്റെ ആവശ്യമേ ഉള്ളു'; നിർദേശിച്ച് ഇർഫാൻ പത്താൻ

ടി20 ലോകകപ്പിൽ‌ സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ സഞ്ജുവിനെ ഇറക്കരുതെന്നും ടീമിൽ ചെറിയൊരു മാറ്റത്തിന്റെ ആവശ്യമേ ഉള്ളു എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

‘കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകാം. കൂടുതലും ഇടംകൈയ്യന്‍മാരായതുകൊണ്ട് സഞ്ജു സാംസണെക്കുറിച്ചും അവര്‍ ചിന്തിച്ചേക്കും. എന്നാല്‍ ഇന്ത്യന്‍ ടീം അത്തരത്തില്‍ ചിന്തിക്കരുത്. മൂന്ന് ഇടംകൈയ്യൻമാർ തുടർച്ചയായി ഇറങ്ങുന്ന സാഹചര്യം മാറ്റാൻ സുര്യയെ മൂന്നാം നമ്പറിൽ ഇറക്കാം. അതിലൂടെ ബാറ്റിംഗ് നിരയിൽ ബാലൻസ് വരും’, പത്താൻ പറഞ്ഞു.

ഫെബ്രുവരി 26നാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-സിംബാബ്‌വെ സൂപ്പർ 8 പോരാട്ടം. നിലവിലുള്ള എല്ലാ മത്സരങ്ങളിലും നല്ല മാർജിനിൽ വിജയിച്ചാലെ ഇന്ത്യക്ക് സെമി കാണാൻ സാധിക്കൂ.

Latest Stories

'ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടേനെ'; ഓപ്പറേഷന്‍ സിന്ദൂറില്‍ മധ്യസ്ഥതയ്ക്കായി ഇടപെട്ടെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്

പെട്രോളിനോട് ബൈ പറയാം.. കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇവികൾ..

വഴിയില്‍ കുടുങ്ങിയ മെട്രോ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റി; സാങ്കേതിക തകരാര്‍ പരിഹരിച്ച് കൊച്ചി മെട്രോ സാധാരണ നിലയില്‍

പിഎസ്‍സി പ്രായപരിധി ഉയർത്തി, ഇനി 40 വയസ്സുവരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം; തീരുമാനമെടുത്ത് മന്ത്രിസഭ

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; രാഹുല്‍ ഗാന്ധി ഇന്നെത്തും; രണ്ടു ഘട്ടങ്ങളിലായി സന്ദർശനം

തിലക് എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, വിരാട് കോഹ്ലിയെ പോലെ മത്സരം മുന്നോട്ട് കൊണ്ടുപോകാനാണ് അവൻ ശ്രമിക്കേണ്ടത്: മുഹമ്മദ് കൈഫ്

നമ്മുടെ ഭാഗത്തെ പിഴവുകൾ കാരണമാണ് തോറ്റത്, തിടുക്കം വേണ്ട, സമയമെടുത്ത് കളിച്ചാൽ മതി: രവിചന്ദ്രൻ അശ്വിൻ

'കേരള അല്ല കേരളം'; ഒടുവില്‍ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ബിജെപി ഭരണത്തില്‍ തളിര്‍ക്കുന്ന 'ബീഫ്' വ്യവസായം; ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനി ബിജെപിയ്ക്ക് സംഭാവന നല്‍കിയത് 30 കോടി; മോദിയുടേയും കൂട്ടരുടേയും 'ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്'

AI Impact Summit: സാങ്കേതിക മേളയോ മനുഷ്യാവകാശങ്ങളുടെ മൗനവത്കരണമോ?