ഞങ്ങളുടെ ചെറുക്കനെ വിശ്വാസമില്ലേ നിങ്ങൾക്ക്, അവൻ അങ്ങനെ ഒരു തെറ്റും ചെയ്യില്ല; പാകിസ്ഥാൻ ബോർഡ് ഫോക്സ് ടിവിക്ക് എതിരെ ആഞ്ഞടിച്ചു

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തന്നോട് മോശമായി പെരുമാറിയെന്ന് സഹതാരത്തിന്റെ ഭാര്യ ഇൻസ്റ്റാഗ്രാമിൽ ആരോപിച്ചതിന് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരം മുതൽ ട്വിറ്ററിലെ ഏറ്റവും വലിയ ട്രെൻഡിംഗ് വിഷയങ്ങളിലൊന്നായി മാറി. സഹതാരത്തിന്റെ ഭാര്യ ബാബറും ഒത്തുള്ള വിഡിയോകളും ചാറ്റുകളും പുറത്ത് വിട്ടതോടെ താരം വിവാദ നായകൻ ആയിരിക്കുകയാണ്.

ഫോക്സ് ക്രിക്കറ്റ് ഉൾപ്പടെ ഉള്ളവർ ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവർക്ക് മറുപടിയും നൽകി കഴിഞ്ഞു, അത് ഇങ്ങനെയാണ്- “ഞങ്ങളുടെ മാധ്യമ പങ്കാളി എന്ന നിലയിൽ, നിങ്ങൾ ഇത്തരത്തിൽ വരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ബാബർ അസം മറുപടി നൽകേണ്ടതില്ല,” ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുന്ന ഫോക്സ് ക്രിക്കറ്റിന്റെ ട്വീറ്റിന് മറുപടിയായി പിസിബി ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് രംഗത്ത്, തന്റെയും ടീമിന്റെയും സമീപകാല പ്രകടനങ്ങളിൽ ബാബർ അസം വളരെയധികം സമ്മർദ്ദത്തിലാണ്. ബാബറിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീമിന് സ്വന്തം നാട്ടിലെ ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനോട് 3-0 ന് തോറ്റു. അതിന് ശേഷം കിവീസിനെതിരെ അവരുടെ മണ്ണിൽ ജയിച്ചു.

Latest Stories

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി