ശത്രുക്കള്‍ വീണ്ടും ടീം ഇന്ത്യയില്‍, ചര്‍ച്ചയായി ആ പഴയ 'കുടിപ്പക'

ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വീണ്ടും ദിനേഷ് കാര്‍ത്തിക് തിരികെയെത്തുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത് താരങ്ങളുടെ ചില സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ചില സംഭവ വികാസങ്ങള്‍. മുരളി വിജയ് ഉളള ടീമിലേക്കാണ് ദിനേഷ് കാര്‍ത്തിക് വീണ്ടുമെത്തുന്നത് എന്നതിനാലാണ് ഈ ചര്‍ച്ച കൊഴുക്കുന്നത്.

ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു മുരളി വിജയും ദിനേഷ് കാര്‍ത്തികും. തമിഴ്നാട് രഞ്ജി ടീമില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍. എന്നാല്‍ കാര്‍ത്തിക്കിന്റെ ഭാര്യയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ഇരുവരെയും അകറ്റി. പിന്നീട് കാര്‍ത്തിക്കിന്റെ ഭാര്യയെ വിജയ് ജീവിത സഖിയാക്കി. കാര്‍ത്തിക്കാകട്ടെ മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ പിന്നീട് ജീവിത സഖിയാക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് ഒരിക്കല്‍ വിജയ് പറഞ്ഞത് ഇങ്ങനൊയയിരുന്നു. അതിനെക്കുറിച്ചൊക്കെ ഒരുപാട് കഥകള്‍ വന്നിട്ടുണ്ട്. അതെന്തായാലും ആരുടെയും വ്യക്തിപരമായ സ്വകര്യതകളെക്കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ചില പിഴവുകളൊക്കെ സംഭവിച്ചിട്ടുണ്ട്. അതെല്ലാം എന്റെയുള്ളില്‍ തന്നെയിരിക്കട്ട. മൂന്ന് മനുഷ്യര്‍ക്കിടയില്‍ നടന്ന കാര്യമാണത്. ഒടുവില്‍ ഞങ്ങളത് ഭംഗിയായിതന്നെ കൈകാര്യം ചെയ്തുവെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാവില്ല.

പിന്നീട് പലപ്പോഴും കാര്‍ത്തിക് ഏകദിന ടീമില്‍ കളിച്ചുവെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇരുവരും ഒരേസമയം എത്തുന്നത് അപൂര്‍വതയായി. ടെസ്റ്റില്‍ വിജയ് സ്ഥിര സാന്നിധ്യമായപ്പോള്‍ കാര്‍ത്തിക്കിന് ഏകദിന ടീമിലാണ് അവസരം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അരുവര്‍ക്കും ഒരുമിച്ച് ഒരേ ടീമില്‍ കളിക്കേണ്ട സാഹചര്യം അപൂര്‍മായിരുന്നു.

മൂന്നാം ടെസ്റ്റില്‍ പാര്‍ഥിവ് പട്ടേലിന് പകരം കാര്‍ത്തിക് കീപ്പറായാല്‍ ഇരവരും ഒരേ ടീമില്‍ വീണ്ടും കളിക്കും. ഒന്നാം സ്ലിപ്പില്‍ കാര്‍ത്തിക്കിനടുത്ത് വിജയ്യെ കാണാനുമാകും. ഏകദിന ടീമില്‍ സ്ഥിരാംഗമാണെങ്കിലും 2010ല്‍ ചിറ്റഗോംഗില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാര്‍ത്തിക് അവസാനമായി ടെസ്റ്റ് കളിച്ചത്.

Latest Stories

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം