ഇന്ത്യയോട് മുട്ടാൻ നിൽക്കരുതെന്ന് പറഞ്ഞതല്ലേ മോനെ വെടിയുണ്ടേ; ഹാരിസ് റൗഫിന് ഐസിസിയുടെ വക വമ്പൻ പണി

പാകിസ്ഥാൻ പേസ് ബോളർ ഹാരിസ് റൗഫിനു രണ്ട് ഏകദിന മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ഐസിസി. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിനിടെയുണ്ടായ പരിധി വിട്ട ആം​ഗ്യങ്ങളാണ് റൗഫിന് വിലക്കിന് കാരണമായത്. വിവിധ അച്ചടക്ക സമിതികളുടെ വാദങ്ങൾ കേട്ട ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനം എടുത്തത്.

വിലക്ക് കൂടാതെ രണ്ട് ഡിമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 35 ശതമാനം പിഴയും റൗഫിന് ശിക്ഷ വിധിച്ചിട്ടുണ്ട്. ഏഷ്യ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനിടയിൽ പഹൽഗാം ഭീകരാക്രമണത്തെ സൂചിപ്പിച്ചുകൊണ്ട് 6-0 എന്ന് ഹാരിസ് റൗഫ് കാണികൾക്ക് നേരെ കൈകൊണ്ട് സി​ഗ്നൽ നൽകിയിരുന്നു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് റൗഫ് ഉദ്ദേശിച്ചതെന്നാണ് പരാതി ഉയർന്നത്.

റൗഫിനെ കൂടാതെ തോക്കുകൊണ്ട് വെടിയുതിർക്കുന്ന ആക്ഷൻ കാണിച്ചതിന് പാകിസ്താന്റെ മറ്റൊരു താരം സാഹിബ്‌സാദ ഫര്‍ഹാന് ഒരു ഡിമെറിറ്റ് പോയിന്റും ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍