ധോണി നിങ്ങൾ അവനെ ഒന്ന് വിശ്വാസിക്കുക, മുൻവിധിയോടെ പെരുമാറാതെ ഇരിക്കുക; ധോണിക്ക് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ 2023) ഡെത്ത് ഓവറുകളിൽ തന്റെ ഏറ്റവും മികച്ച ബോളറായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണിക്ക് പേസർ ദീപക് ചാഹറിനെ പരിഗണിക്കാമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നു. മുൻകാലങ്ങളിൽ ചാഹറിന്റെ മിക്ക ഓവറുകളും ആദ്യം തന്നെ ഉപയോഗിച്ച് തീർക്കാറുള്ള ധോണി ചാഹറിന്റെ അനുഭവപരിചയം കണക്കിലെടുത്ത്, അവസാനം ഓവറുകൾ നൽകണമെന്ന് സഞ്ജയ് മഞ്ജരേക്കർ പറയുന്നു.

ഇഎസ്‌പിഎൻ ക്രിക്‌ഇൻഫോയിൽ നടന്ന ചർച്ചയിൽ ക്രിക്കറ്റ് താരമായി മാറിയ കമന്റേറ്റർ ചഹറിനെ കുറിച്ച് പറഞ്ഞത് ഇതാണ്:

“തുടക്കത്തിൽ, അവൻ നിങ്ങളുടെ ന്യൂ ബോൾ ബൗളറായിരുന്നു, അങ്ങനെയാണ് അവനെ ഉപയോഗിക്കാൻ പോകുന്നതെന്ന് എംഎസ് ധോണി വ്യക്തമാക്കി. എന്നാൽ ഒരുപാട് പരിചയസമ്പത്തുള്ള ബോളർ ആയതിനാൽ തന്നെ ധോണിക്ക് അവസാനം അവനെ ഉപയോഗിക്കാം ആഭ്യന്തര ക്രിക്കറ്റിലൊക്കെ അവൻ അങ്ങനെ പന്തെറിഞ്ഞിട്ടുണ്ട്. അവർ ദീപക് ചാഹർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരെ പോലെയുള്ള ഒരാളെ ധോണിക്ക് അവസാനം ഉപയോഗിക്കാം.

അതേസമയം സ്പിന്നറുമാരെ കനിഞ്ഞ് അനുഗ്രഹിക്കുന്ന ചെന്നൈയിലെ വേദി ഒഴികെയുള്ള സ്ഥലങ്ങളിൽ മത്സരം നടക്കുമ്പോൾ ചെന്നൈക്ക് അതൊരു ആശങ്ക ആയിരിക്കുമെന്നും അവസാന ഓവറുകൾ എറിയാൻ ക്വാളിറ്റിയുള്ള ബോളറുമാർ ഇല്ലെന്നും ടോം മൂഡി അഭിപ്രായപ്പെട്ടു.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി