ധോണിയുടെ വിരമിക്കൽ, അതിനിർണായക അപ്ഡേറ്റുമായി ഫ്ലെമിംഗ്; ആകാംക്ഷയിൽ ആരാധകർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റ ഉദ്ഘാടന സീസണ്‍ മുതല്‍ പിന്നീട് ഇങ്ങോട്ട് ഇതുവരെ മുഴങ്ങി കേള്‍ക്കുന്ന പേരാണ് എം.എസ് ധോണിയുടേത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ധോണിക്ക് ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അദ്ദേഹത്തിന്റെ അവസാന സീസണ്‍ എന്ന് കരുതി ആളുകള്‍ അദ്ദേഹം കളിക്കുന്ന എല്ലാ സ്ഥലങ്ങളിലും തടിച്ചുകൂടുകയാണ്.

2023 സീസണിന്റെ അവസാനത്തോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ എം.എസ് ധോണി നടത്തിയ പ്രതികരണം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. “എന്ത് പറഞ്ഞാലും ചെയ്താലും, എന്റെ കരിയറിന്റെ അവസാന ഘട്ടം, അത് ആസ്വദിക്കേണ്ടത് പ്രധാനമാണ്. ഇവിടെ ഇപ്പോൾ ആയിരിക്കുന്നത് മികച്ചതായി തോന്നുന്നു. അവർ [ചെന്നൈയിലെ ആരാധകർ ] ഒരുപാട് സ്നേഹവും വാത്സല്യവും നൽകിയിട്ടുണ്ട്. ഞാൻ പറയുന്നത് കേൾക്കാൻ അവർ എപ്പോഴും ഉണ്ടാകും.” ഇതാണ് മത്സരശേഷം ധോണി പറഞ്ഞത്.

ഇതോടെ ധോണി വിരമിക്കുമെന്നും അയാൾ അടുത്ത സീസൺ കളിക്കില്ല എന്നുമുള്ള വാദം ശക്തമായി അയാളെ കാണാൻ വരുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്തു, അവസാന ഘട്ടം എന്ന പ്രോയാഗമാണ് ധോണി ഉപായോഗിച്ചത് . അവസാന വര്ഷം എന്നല്ല, ധോണി എന്തായാലും തുടർന്നും കളിക്കുമെന്നും ഒരു വിഭാഗം ആരാധകർ പറഞ്ഞു. അവർക്ക് സന്തോഷം തരുന്ന വാക്കാണ് ഫ്ലെമിംഗ് ഇന്നലെ പറഞ്ഞത്. എം‌എസ് ധോണി തന്നോട് വിരമിക്കലിനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, അവൻ ഒന്നും സൂചിപ്പിച്ചിട്ടില്ല” എന്ന് ഫ്ലെമിംഗ് ഇന്നലെ പ്രതികരിച്ചു.

ഇപ്പോഴും ധോണി എന്ന താരത്തെ സംബന്ധിച്ച് അയാളുടെ പഴയ വീര്യമോ മികവോ ഒന്നും ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ഉള്ള പല “പ്രമുഖരെക്കാളും” ഊതിവീർപ്പിച്ച ബലൂണുകളെക്കാളും ” ഭേദമായ അവസ്ഥയിലാണ് നിൽക്കുന്നത്.

Latest Stories

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍