'മറ്റു താരങ്ങളേക്കാള്‍ ബിസിസിഐയില്‍നിന്ന് ധോണിക്ക് ഉറച്ച പിന്തുണ ലഭിച്ചു'; വെളിപ്പെടുത്തി ഹര്‍ഭജന്‍

വിരമിച്ച സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് തന്റെ ഇന്ത്യന്‍ കരിയറില്‍ എന്ത് സംഭവിച്ചു എന്ന് മനസ്സ് തുറക്കുന്നു..

”2011ലോ 2012ലോ ആണ്, ലോക കപ്പ് ജയിച്ച ശേഷം ആ ടീം പിന്നീട് ഒരിക്കലും ഒരുമിച്ച് കളിച്ചില്ല. അത് വളരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. 400ാം ടെസ്റ്റ് വിക്കറ്റ് നേടുമ്പോള്‍ എന്റെ പ്രായം വെറും 31 ആയിരുന്നു. ആ പ്രായത്തില്‍ 400 വിക്കറ്റ് എടുത്ത ഒരു ബോളര്‍ക്ക് അടുത്ത 8-9 വര്‍ഷത്തിനുള്ളില്‍ ഒരു 100 വിക്കറ്റെങ്കിലും എടുക്കാന്‍ പറ്റുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഞാന്‍ പിന്നീട് ഇന്ത്യക്കായി കളിച്ചില്ല എന്നെ ആരും സെലക്ട് ചെയ്തില്ല.”

”400 വിക്കറ്റുള്ള ഒരു ബോളര്‍ എങ്ങനെയാണ് തഴയപ്പെടുന്നത് എന്നതൊരു നിഗൂഢത തന്നെയാണ്. അതെന്താണെന്ന് എനിക്ക് അറിയില്ല. എന്താണ് സംഭവിച്ചത്? ഞാന്‍ ടീമില്‍ നില്‍ക്കുന്നതുകൊണ്ട് ആര്‍ക്കായിരുന്നു പ്രശ്‌നമെന്നും എനിക്കറിയില്ല.”

”ഞാന്‍ ക്യാപ്റ്റനോട് ചോദിച്ചു പക്ഷെ എനിക്ക് ഉത്തരം കിട്ടിയില്ല. പിന്നെ എനിക്ക് മനസിലായി ചോദിച്ചിട്ട് കാര്യമില്ലെന്ന്. എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കൈകാര്യം ചെയ്യുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നത് നിര്‍ത്തി. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലേ എനിക്ക് നോക്കാന്‍ പറ്റുകയുള്ളു.”

I don't think MS Dhoni will play for India again: Harbhajan Singh | Sports News,The Indian Express

“അന്ന് ധോണിയായിരുന്നു ഇന്ത്യന്‍ നായകന്‍. പക്ഷേ, എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനങ്ങളും ധോണിയുടെ പരിധിയില്‍ നില്‍ക്കുന്ന വിഷയമായിരുന്നില്ല. ഇക്കാര്യത്തില്‍ ഇടപെട്ടിരുന്ന ചില ബിസിസിഐ അധികൃതരുമുണ്ടായിരുന്നു. അവര്‍ക്ക് എന്നെ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതിനെ ക്യാപ്റ്റനെന്ന നിലയില്‍ ധോണി പിന്തുണച്ചിട്ടുണ്ടാകും. പക്ഷേ, ക്യാപ്റ്റന്‍ ഒരിക്കലും ബിസിസിഐയ്ക്കു മുകളിലല്ല. എക്കാലവും ബിസിസിഐ അധികൃതര്‍ തന്നെയാണ് ക്യാപ്റ്റനേക്കാളും പരിശീലകനേക്കാളും ടീമിനേക്കാളും വലുത്.”

“മറ്റു താരങ്ങളേക്കാള്‍ ബിസിസിഐയില്‍നിന്ന് ഉറച്ച പിന്തുണ ലഭിച്ച വ്യക്തിയാണ് ധോണി. മറ്റു കളിക്കാര്‍ക്കും സമാനമായ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ അവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു. അല്ലാതെ മറ്റു കളിക്കാര്‍ക്ക് കളിക്കാന്‍ അറിയാഞ്ഞിട്ടല്ല” ഹര്‍ഭജന്‍ പറഞ്ഞു.

(ഇന്ത്യ ടീവിയില്‍ കൊടുത്ത അഭിമുഖത്തില്‍ നിന്ന്)

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും