ശ്രീലങ്കയ്ക്ക് പറക്കാന്‍ സഞ്ജുവിനെ് ഒപ്പം ദേവ്ദത്തും; പെര്‍ഫക്ട് ഓക്കെയാകാന്‍ ടീം ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ശ്രീലങ്കന്‍ പര്യടനം പ്രഖ്യാപിച്ചിരിക്കുകയാണ് ബി.സി.സി.ഐ. സീനിയര്‍ താരങ്ങളില്ലാത്ത ഒരു വ്യത്യസ്ത ടീമിനെ, അതായത് യുവനിരയെ ശ്രീലങ്കയ്ക്ക് അയക്കുമെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരിക്കുന്നത്. ഗാംഗുലിയുടെ ഈ പ്രഖ്യാപനം രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

യുവനിരയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ഒരു ടീമിനെയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അണിനിരത്താന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയാവും ലങ്കയിലേക്ക് ഇന്ത്യ പറക്കുക.

അങ്ങനെ എങ്കില്‍ സഞ്ജു സാംസണിനൊപ്പം ദേവ്ദത്ത് പടിക്കല്‍ ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചഹാല്‍, ടി.നടരാജന്‍, രാഹുല്‍ ചഹാര്‍, രാഹുല്‍ തേവാത്തിയ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സാകരിയ, ദീപക് ചഹാര്‍, രവി ബിഷ്നോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരെയും ടീമില്‍ പ്രതീക്ഷിക്കാം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇല്ലാത്ത ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും പുറത്തുണ്ട്. എന്തായാലും ശക്തമായ ഒരു യുവനിരയെ ബി.സി.സി.ഐ ശ്രീലങ്കയ്‌ക്കെതിരെ അണിനിരക്കുമെന്ന് പ്രതീക്ഷിക്കാം.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി