ഡല്‍ഹി വാര്‍ണറെ മാറ്റണം, പകരം അവനെ നായകനാക്കണം; നിര്‍ദ്ദേശവുമായി ഗവാസ്‌കര്‍

ഈ സീസണില്‍ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഡേവിഡ് വാര്‍ണറെ നായക സ്ഥാനത്തുനമിന്ന് മാറ്റണമെന്ന് സുനില്‍ ഗവാസ്‌കര്‍. പകരം ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ നായകനാക്കണമെന്നാണ് ഗവ്‌സാകര്‍ പറയുന്നത്. ഈ നീക്കം ഇന്ത്യന്‍ ക്രിക്കറ്റിനും ഗുണം ചെയ്യുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

അക്ഷര്‍ പട്ടേലിനെ ഡല്‍ഹി നായകനാക്കണമെന്നാണ് കരുതുന്നത്. സത്യസന്ധനായ താരമാണ് അക്‌സര്‍. സമീപകാലത്തായി നന്നായി കളിക്കുന്നുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ നായകനായി കളിച്ച് തിളങ്ങാനായാല്‍ അക്ഷറിനും ഇന്ത്യക്കും അത് ഗുണം ചെയ്യും. ദീര്‍ഘകാലത്തെ കാഴ്ചപ്പാടോടെയാണ് ഇത് ചെയ്യേണ്ടത് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ അക്ഷറിനെ നായകനാക്കുന്നത് ഡല്‍ഹിക്ക് വലിയ ഗുണം ചെയ്യുമെന്ന് പറയാനാവില്ല. നായകസ്ഥാനം ലഭിക്കുന്നത് അക്‌സറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത കൂടുതല്‍. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത താരം കൂടിയാണ് അക്‌സര്‍.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറെ നായകനാക്കിയാണ് ഇത്തവണ ഡല്‍ഹി ഇറങ്ങിയത്. ഈ സീസണില്‍ കളിച്ച ആദ്യത്തെ അഞ്ച് മത്സരവും തോറ്റ ഡല്‍ഹി അവസാനം കളിച്ച രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. ഏഴ് കളികളില്‍നിന്ന് നാല് പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് അവര്‍.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ