Ipl

ഡൽഹിയുടെ അമിതാവേശം രാജസ്ഥാനെ രക്ഷിച്ചു, പിന്നെ എന്തിനാണ് അമ്പയർ

ജോസ് ബട്ട്‌ലർ ഈ സീസണിലെ തന്റെ മൂന്നാം സെഞ്ച്വറി നേടിയെങ്കിലും, വെള്ളിയാഴ്ചത്തെ ഐ‌പി‌എൽ 2022 ഗെയിം, ഡൽഹി ക്യാപിറ്റൽ‌സ് (ഡി‌സി) ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ഓൺ-ഫീൽഡ് അമ്പയർമാരുടെ വിവാദ തീരുമാനങ്ങൾ കാരണവും ഋഷഭ് പന്തിന്റെ നിരാശയുടെ പേരിലും ഓർമ്മിക്കപ്പെടും.

ആവേശകരമായ മത്സരത്തിൽ അവസാന ഓവർ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാൻ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു എന്നാൽ വിട്ട് കൊടുക്കാൻ തയാറാകാതിരുന്ന റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.

ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂനാം പന്ത് നോ ബോൾ ആയിരുന്നുവെന്ന് വാദിച്ച ഡൽഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വച്ചു. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.

പന്തിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങി. you cant send someone to the field, umpires decision is final എന്നാണ് കമന്ററി പാനലിൽ ഉള്ളവർ ആ സമയം പറഞ്ഞത്.

എന്തയാലും അമ്പയർ തന്റെ തീരുമാനം പുനപരിശോധിക്കാൻ തയ്യാറാകാതെ തന്നെ നിന്നു . ആശയകുഴപ്പത്തിനൊടുവിൽ മത്സരത്തിന്റെ അവസാന മൂന്നു പന്തിൽ രണ്ടു റൺസ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഡൽഹി മത്സരം അനുകൂലം ആയിരുന്ന സമയത്ത് കാണിച്ച ഓവർ ആവേശമാണ് അതുവരെ ഉണ്ടായിരുന്ന മേധാവിത്വം കളഞ്ഞ് കുളിച്ചത് എന്നൊരു ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ട്.

19–ാം ഓവർ മെയ്ഡനാക്കി ഒരു വിക്കറ്റും സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണയുടെ മികവും വിജയത്തിൽ നിർണായകമായി.

Latest Stories

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സിറോ മലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരിക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും