പന്തിന് പകരക്കാരനെ കണ്ടെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്; എത്തുന്നത് ബംഗാളില്‍ നിന്നുള്ള 20-കാരന്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023-ല്‍ ഋഷഭ് പന്തിന് പകരക്കാരനായി ബംഗാളിലെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ പന്തിന്റെ സ്ഥാനത്ത് അഭിഷേക് പോറല്‍ എന്ന 20-കാരന്‍ കളിക്കും. ഡിസംബറില്‍ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ പന്ത് ഈ ഐപിഎല്‍ സീസണില്‍ കളിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി ടീമിനെ നയിക്കുന്നത്.

ബംഗാളിന്റെ വിക്കറ്റ് കീപ്പറായ പോറല്‍ പന്തിനെപ്പോലെ ഇടംകൈയന്‍ ബാറ്റര്‍ കൂടിയാണ്. പന്തിന്റെ അഭാവത്തില്‍ പ്രകടനങ്ങളുലൂടെ അമ്പരപ്പിക്കാനും സ്വയം ടീമില്‍ സ്ഥാനമുറപ്പിക്കാനുമുള്ള ഒരു സുവര്‍ണ അവസരമാണ് പോറലിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതു വരെ കിരീടം നേടാനായിട്ടില്ലാത്ത ഫ്രാഞ്ചൈസിയാണ് ഡല്‍ഹി. ആ നാണക്കേട് ഇത്തവണ അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്നൊരുക്കങ്ങള്‍.

വാഹനാപകടത്തില്‍ പരിക്കേറ്റ നായകന്‍ ഋഷഭ് പന്തിന് സീസണ്‍ നഷ്ടമാകുമെന്നത് ഫ്രാഞ്ചൈസിയ്ക്ക് കനത്ത തിരിച്ചടിയാണ്. എന്നിരുന്നാലും നായകസ്ഥാനത്തേക്കുള്ള വാര്‍ണറുടെ വരവ് പുതിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം ചൂടിയപ്പോള്‍ വാര്‍ണറായിരുന്നു ക്യാപ്റ്റന്‍.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം